രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 3,26,098 കോവിഡ് കേസുകള്‍. അതേസമയം 3,53,299 പേരാണ് ഇന്നലെ മാത്രം രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 3,890 പേര്‍ കോവിഡിനെ തുടര്‍ന്ന് മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് രോഗമുക്തി വര്‍ധിച്ചതോടെ ആക്ടീവ് കേസുകളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 36.73 ലക്ഷം പേരാണ് ഇപ്പോള്‍ രാജ്യത്ത് വിവിധയിടങ്ങൡലായി ചികിത്സയിലുള്ളത്. ഇതുവരെ 2,43,72,907 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. 2,66,207 പേര്‍ക്ക് കോവിഡ് കാരണം ജീവന്‍ നഷ്ടമായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രതിദിന കണക്കുകളില്‍ രാജ്യത്ത് കര്‍ണാടകയാണ് മുന്നിലുള്ളത്. 41,779 പേര്‍ക്കാണ് ഇവിടെ കോവിഡ് കണ്ടെത്തിയത്. രണ്ടാമതുള്ള മഹാരാഷ്ട്രയില്‍ 39,923 പ്രതിദിസ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര - 714, കര്‍ണാടക - 373, ഉത്തര്‍പ്രദേശ് - 311 എന്നിങ്ങനെയാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളുടെ എണ്ണം.
നാലാഴ്ചയായി തുടരുന്ന ലോക്ക്ഡൗണ്‍ കാരണം ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലെ പ്രതിദിന കേസുകളില്‍ കുറവുണ്ടായിട്ടുണ്ട്. 8,506 പേര്‍ക്കാണ് ഇന്നലെ ഇവിടെ രോഗം കണ്ടെത്തിയത്.
Read DhanamOnline in English
Subscribe to Dhanam Magazine