ആഗോള വ്യാപാര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വമ്പന്‍ കമ്പനികള്‍ തങ്ങളുടെ വിതരണ ശൃംഖലയില്‍ ഘടനാപരമായ മാറ്റം വരുത്തുന്നത് ഇന്ത്യന്‍ ഓഹരി വിപണിക്ക് നേട്ടമാകുന്നു. രാജ്യാന്തര ഫണ്ട് മാനേജര്‍മാര്‍ ഏഷ്യയിലെ പ്രിയപ്പെട്ട നിക്ഷേപക ലക്ഷ്യമായി ഇന്ത്യന്‍ ഓഹരി വിപണിയെ തിരഞ്ഞെടുത്തു. ഒന്നാം സ്ഥാനത്തായിരുന്ന ജപ്പാനെ മറികടന്നാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ നേട്ടം.
ബാങ്ക് ഓഫ് അമേരിക്ക നടത്തിയ സര്‍വേയില്‍ പങ്കെടുത്ത ഫണ്ട് മാനേജര്‍മാരില്‍ 42 ശതമാനവും ഇന്ത്യയാണ് ആദ്യ പരിഗണന നല്കുന്ന വിപണിയെന്ന് അഭിപ്രായപ്പെട്ടു. രണ്ടാംസ്ഥാനത്ത് എത്തിയ ജപ്പാന് 39 ശതമാനത്തിന്റെ പിന്തുണയാണ് ലഭിച്ചത്. ആറു ശതമാനം പിന്തുണ ലഭിച്ച ചൈന മൂന്നാംസ്ഥാനത്താണ്. മുന്‍ വര്‍ഷങ്ങളില്‍ ജപ്പാനായിരുന്നു ആദ്യ സ്ഥാനം അലങ്കരിച്ചിരുന്നത്. തായ്‌ലന്‍ഡ് ഓഹരി വിപണിയാണ് ഈ പട്ടികയില്‍ ഏറ്റവും പിന്നില്‍.
ഡൊണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം ആരംഭിച്ച വ്യാപാരയുദ്ധത്തിന്റെ പ്രധാന ഗുണഭോക്താവ് ഇന്ത്യയാണ്. പ്രമുഖ രാജ്യാന്തര കമ്പനികള്‍ അവരുടെ ഫാക്ടറികള്‍ പലതും ചൈനയ്ക്കു പുറത്തേക്ക് വിന്യസിക്കുന്ന തിരക്കിലാണ്. ട്രംപ് ചൈനയുമായി ധാരണയിലെത്തിയെങ്കിലും ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളാണ് കമ്പനികളെ മാറ്റത്തിന്റെ വേഗം കൂട്ടാന്‍ പ്രേരിപ്പിക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ വിപണിയില്‍ വില്പന സമ്മര്‍ദം അനുഭവപ്പെട്ടെങ്കിലും പിന്നീട് തിരിച്ചു കയറുന്ന കാഴ്ച്ചയാണ് ദൃശ്യമായത്. അവസാന ദിവസങ്ങളില്‍ ്ര്രപതിരോധ ഓഹരികള്‍ അടക്കം മികച്ച പ്രകടനമാണ് നടത്തുന്നത്. അതേസമയം, ചൈനീസ് ഓഹരികള്‍ തിരിച്ചടി നേരിടുകയും ചെയ്തു.
Read DhanamOnline in English
Subscribe to Dhanam Magazine