Modi-Putin-Trump Courtesy: whitehouse.gov, en.kremlin.ru, x.com/PMOIndia
News & Views

റഷ്യന്‍ എണ്ണ വീണ്ടും ഒഴുക്കി ഇന്ത്യ; പശ്ചിമേഷ്യയില്‍ മഞ്ഞുരുക്കത്തില്‍ ക്രൂഡ് താഴേക്ക്

മാര്‍ച്ചില്‍ പ്രതിദിനം 19 ലക്ഷം ബാരല്‍ എണ്ണ ഇന്ത്യ വാങ്ങി. 2023 ജൂണിനുശേഷമുള്ള ഉയര്‍ന്ന വാങ്ങലാണിത്.

Dhanam News Desk

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ വീണ്ടും സമാധാന സാധ്യതകള്‍ സജീവം. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടെങ്കിലും ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ അവസാനിച്ചില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് വ്യക്തമാക്കിയതാണ് പ്രതീക്ഷകള്‍ ഉയരാന്‍ കാരണം.

ആണവപദ്ധതികള്‍ സംബന്ധിച്ച തര്‍ക്കങ്ങളായിരുന്നു ഇസ്ലാമാബാദില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണം. യുറേനിയം സമ്പുഷ്ടീകരണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ 12 വര്‍ഷത്തേക്ക് നിര്‍ജീവമാക്കണമെന്നാണ് യുഎസ് ആവശ്യം. അഞ്ചുവര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കാമെന്ന് ഇറാന്‍ സമ്മതിച്ചു. തുടര്‍ചര്‍ച്ചകളില്‍ സമാധാനം കൈവരുമെന്നാണ് പ്രതീക്ഷ.

കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്ന വാര്‍ത്ത പുറത്തുവന്നത് ക്രൂഡ്ഓയില്‍ വിലകളെ വീണ്ടും താഴ്ത്തി. ഇന്നലെ 100 ഡോളറിന് മുകളിലെത്തിയ ക്രൂഡ് വില ഇന്ന് 96-98 ഡോളറിലേക്ക് വീണു. ബ്രെന്റ് ക്രൂഡ് വില നിലവില്‍ ബാരലിന് 98 ഡോളറിലാണ്. ചര്‍ച്ചകള്‍ ഫലം കാണുന്നുവെന്ന സൂചനകള്‍ വന്നാല്‍ വില ഇനിയും താഴ്‌ന്നേക്കും. മറിച്ചായാല്‍ ഉയരും.

ഇന്ത്യയ്ക്ക് ശുഭസൂചന

മിഡില്‍ഈസ്റ്റ് സംഘര്‍ഷം വര്‍ധിച്ചതോടെ ഇന്ത്യ എണ്ണവാങ്ങല്‍ കൂടുതല്‍ വൈവിധ്യവല്‍ക്കരിച്ചിരുന്നു. കഴിഞ്ഞദിവസം ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണക്കപ്പല്‍ എത്തിയിരുന്നു. ഏഴ് വര്‍ഷത്തിനുശേഷം ആദ്യമായിട്ടായിരുന്നു ഇറാന്‍ എണ്ണ ഇന്ത്യ വാങ്ങിയത്. യുദ്ധം ആരംഭിച്ച ശേഷം റഷ്യയില്‍ നിന്ന് വാങ്ങുന്ന എണ്ണയുടെ അളവും ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ട്.

എണ്ണ ഡേറ്റ ട്രാക്ക് ചെയ്യുന്ന കെപ്ലര്‍ നല്കുന്ന വിവരം അനുസരിച്ച് മാര്‍ച്ചില്‍ പ്രതിദിനം 19 ലക്ഷം ബാരല്‍ എണ്ണ ഇന്ത്യ വാങ്ങി. 2023 ജൂണിനുശേഷമുള്ള ഉയര്‍ന്ന വാങ്ങലാണിത്. ഏപ്രിലില്‍ ഇത് 15 ലക്ഷം ബാരലായി കുറഞ്ഞിട്ടുണ്ട്. നയാര എനര്‍ജിയുടെ ചില റിഫൈനറികള്‍ അടച്ചതാണ് ഏപ്രിലിലെ വാങ്ങല്‍ കുറയാന്‍ കാരണമായത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT