റഷ്യന്‍ എണ്ണ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങുമെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ പരോക്ഷമായി തള്ളി വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ ഉപയോക്താക്കളുടെ താല്പര്യം മാത്രമാണ് രാജ്യത്തിന് പ്രധാനമന്ത്രി വിദേശ കാര്യമന്ത്രാലം വ്യക്തമാക്കി. എണ്ണ വാങ്ങല്‍ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പു നല്കിയെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.
ഇന്ത്യയുടെ മറുപടിക്കു പിന്നാലെ റഷ്യയും രംഗത്തെത്തി. ഇന്ത്യ-റഷ്യ ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ താല്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്ന് റഷ്യ വ്യക്തമാക്കി. എണ്ണ വാങ്ങല്‍ ഇന്ത്യ തുടരുമെന്ന സൂചനകളാണ് റഷ്യയുടെ പ്രതികരണങ്ങളില്‍ നിന്നുള്ളത്. യുഎസും പാശ്ചാത്യ രാജ്യങ്ങളും ഉപരോധവുമായി രംഗത്ത് വന്നതോടെ ചൈനയും ഇന്ത്യയും അടക്കം ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമാണ് റഷ്യയില്‍ നിന്ന് ക്രൂഡ് വാങ്ങുന്നത്.
ഇന്ത്യയ്ക്ക് എണ്ണയും പ്രകൃതിവാതകവും അനിവാര്യമാണ്. കൂടുതലും ഇറക്കുമതിയെ ആശ്രയിച്ചാണ് ഈ മേഖല മുന്നോട്ടുപോകുന്നത്. ഇറക്കുമതി നയം പൂര്‍ണമായും രാജ്യത്തെ ജനങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യംവച്ചതാണ്- വിദേശകാര്യ മന്ത്രാല വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.
അമേരിക്കയുമായി വര്‍ഷങ്ങള്‍ നീണ്ട വ്യാപാര ബന്ധമുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇതില്‍ ക്രമാനുഗതമായ പുരോഗതിയുണ്ടായി. നിലവിലെ ഭരണകൂടം ഇന്ത്യയുമായുള്ള ഊര്‍ജ്ജ സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
യുക്രൈയ്‌നിനെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ അവസാനിപ്പിക്കാന്‍ രാജ്യങ്ങളോട് യുഎസും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടിരുന്നു. മറ്റ് രാജ്യങ്ങള്‍ ഉപരോധം ഭയന്ന് എണ്ണ വാങ്ങല്‍ കുറയ്ക്കുകയോ അവസാനിപ്പിക്കുകയോ ചെയ്തു.
എണ്ണവാങ്ങലുമായി ബന്ധപ്പെട്ട് ട്രംപിന്റെ പ്രഖ്യാപനം ക്രൂഡ് ഓയില്‍ വിലയില്‍ ചെറിയ കയറ്റത്തിന് കാരണമായി. ക്രൂഡ് വില ഇപ്പോള്‍ ബാരലിന് 62-64 ഡോളറിലാണ്. ബ്രെന്റ് ക്രൂഡിന്റെ വില 62 ഡോളറിലാണ്. ഒപെക് പ്ലസ് രാജ്യങ്ങള്‍ ഈ മാസം എണ്ണ ഉത്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine