കൊച്ചി ഉൾപ്പെടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഓപ്പറേഷനുകൾ കൈകാര്യം ചെയ്യുന്ന തുർക്കി കമ്പനിക്ക് സുരക്ഷാ അനുമതി നിഷേധിച്ച് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS). പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന് ശേഷം തുർക്കി പാക്കിസ്ഥാനെ പരസ്യമായി പിന്തുണച്ചതിനെ തുടർന്നാണ് ഈ നീക്കം. പാക്കിസ്ഥാന്‍ പ്രയോഗിച്ച തുര്‍ക്കി നിര്‍മ്മിത ഡ്രോണുകള്‍ ഇന്ത്യ ഫലപ്രദമായി നിര്‍വീര്യമാക്കിയിരുന്നു.
തുര്‍ക്കി കമ്പനിയായ സെലെബി എയർപോർട്ട് സർവീസസിനാണ് അധികൃതര്‍ സുരക്ഷാ അനുമതി റദ്ദാക്കിയത്. കൊച്ചി, കണ്ണൂർ, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി, ഹൈദരാബാദ്, ഗോവ, അഹമ്മദാബാദ് എന്നീ ഒമ്പത് വിമാനത്താവളങ്ങളിൽ ഈ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു. ആഭ്യന്തര വിമാന സര്‍വീസുകളെ യാതൊരു വിധത്തിലും ഈ നടപടി ബാധിക്കില്ല. അതേസമയം കൊച്ചിയിൽ നിന്നുള്ള കുറഞ്ഞത് 10 വിമാന കമ്പനികളുടെ അന്താരാഷ്ട്ര പ്രവർത്തനങ്ങളെ നടപടി ബാധിക്കുമെന്നാണ് കരുതുന്നത്.
പാസഞ്ചർ സർവീസുകൾ, ലോഡ് കൺട്രോൾ, ഫ്ലൈറ്റ് പ്രവർത്തനങ്ങൾ, റാമ്പ് സർവീസുകൾ തുടങ്ങിയവയാണ് കമ്പനി കൈകാര്യം ചെയ്തിരുന്നത്. കൊച്ചി വിമാനത്താവളത്തിലെ ഗ്രൗണ്ട് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന മൂന്ന് സ്ഥാപനങ്ങളിൽ ഒന്നാണ് സെലെബി. ബേർഡ് വേൾഡ്‌വൈഡ് ഫ്ലൈറ്റ് സർവീസസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് (BWFS), എയർ ഇന്ത്യയുടെ ഉപസ്ഥാപനമായ എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡ് (AITSL) എന്നിവയാണ് മറ്റ് രണ്ട് സ്ഥാപനങ്ങൾ.
ഒരു കോടി മുതൽ ഒന്നര കോടി വരെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങൾക്ക് മൂന്ന് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സ്ഥാപനങ്ങളെ വരെ ഉൾപ്പെടുത്താൻ അനുവാദമുണ്ട്. തുടർച്ചയായ രണ്ടാം വർഷവും 2024 ൽ സിയാൽ ഒരു കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്തു. അതിനാലാണ് സിയാല്‍ മൂന്ന് സ്ഥാപനങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്നത്.
അതേസമയം, തിരുവനന്തപുരം അടക്കമുളള വിമാനത്താവളങ്ങളില്‍ സെലിബിയുമായുള്ള സഹകരണം അവസാനിപ്പിച്ചതായി അദാനി എയർപോർട്ട് ഹോൾഡിങ്സും അറിയിച്ചു.
India revokes security clearance of Turkish ground handling firm over pro-Pakistan stance, impacting 9 major airports including Kochi.
Read DhanamOnline in English
Subscribe to Dhanam Magazine