News & Views

വളര്‍ച്ചാ നിരക്ക് നെഗറ്റീവ് 6 - 9 ശതമാനം വരെ താഴുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

Dhanam News Desk

രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ -6 മുതല്‍ -9 ശതമാനം വരെ ആയി കുറയാമെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. എന്നാല്‍ ശരിയായ സാമ്പത്തിക നടപടികളുണ്ടായാല്‍ അടുത്ത വര്‍ഷം തന്നെ ഇതില്‍ നിന്ന് കരകയറാനാവുമെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ നാലഞ്ച് വര്‍ഷമായി സമ്പദ് രംഗം തകര്‍ന്നിരിക്കുകയാണെന്നും അതിനിടയില്‍ കൊവിഡ് 19 കൂടി വ്യാപകമായതോടെ തകര്‍ച്ചയ്ക്ക് മൂര്‍ച്ച കൂടിയെന്നും അദ്ദേഹം പറയുന്നു. ഇന്തോ അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച വെര്‍ച്വല്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മികച്ച ഉല്‍പ്പാദന ശേഷി നമുക്കുണ്ട്. അത് ലാഭകരമായി മാറ്റാനാകുമോ എന്നതാണ് ചോദ്യം. ഫാക്ടറികളില്‍ തൊഴിലാളികള്‍ക്ക് തൊഴിലെടുക്കാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ട്. അത് കൃത്യമായി നടന്നാല്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏഴു ശതമാനം വരെ വളര്‍ച്ച നേടാന്‍ നമുക്കാവും. അതിന് ശരിയായ സാമ്പത്തിക നയം പിന്തുടരേണ്ടതുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി പിന്തുടരുന്ന നയം മതിയാകില്ല' , അദ്ദേഹം പറയുന്നു.

സാമ്പത്തികത്തകര്‍ച്ചയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി താന്‍ നിരവധി തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായും സുബ്രഹ്മണ്യൻ സ്വാമി പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജില്‍ 1.5 ലക്ഷം കോടി രൂപ മാത്രമാണ് സാമ്പത്തിക ഉണര്‍വിന് ഉപയുക്തമാകുന്നുള്ളൂവെന്നും അദ്ദേഹം ചുണ്ടിക്കാട്ടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT