News & Views

കടലിലും ഇനി റാഫേല്‍ കരുത്ത്, ₹ 63,000 കോടിയുടെ കരാര്‍, റഷ്യന്‍ ആശ്രയത്വം കുറയ്ക്കും; പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ രണ്ടുംകല്പിച്ച് ഇന്ത്യന്‍ നീക്കം!

നിലവിൽ ഉപയോഗത്തിലുളള ഏറ്റവും നൂതനമായ നാവിക യുദ്ധവിമാനങ്ങളിൽ ഒന്നാണ് റാഫേൽ

Dhanam News Desk

ഇന്ത്യൻ നാവികസേനയ്ക്കായി 26 റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യ ഫ്രാൻസില്‍ നിന്ന് വാങ്ങുന്നു. ഏകദേശം 63,000 കോടി രൂപയുടെ കരാറിലാണ് ഇരു രാജ്യങ്ങളും ഏര്‍പ്പെട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സർക്കാർ തലത്തിലുളള പ്രതിരോധ ഇടപാടുകളിൽ ഒന്നാണ് ഇത്.

റഷ്യൻ നിർമ്മിത ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക, യുദ്ധ ഉപകരണങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് കരാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഇന്ത്യയുടെ സുരക്ഷാ കാര്യസമിതി ഈ മാസം ആദ്യമാണ് വാങ്ങലിന് അംഗീകാരം നൽകിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

പാകിസ്ഥാനുമായും ചൈനയുമായും തർക്കമുള്ള രണ്ട് അതിർത്തികളിൽ വിന്യസിച്ചിരിക്കുന്ന സൈന്യത്തെ ആധുനികവൽക്കരിക്കാനും ഉദ്ദേശമുണ്ട്. കഴിഞ്ഞ ദശകം മുതല്‍ ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന സാന്നിധ്യം വര്‍ധിപ്പിക്കുന്നുണ്ട്. 2017 മുതൽ ജിബൂട്ടിയിൽ ചൈന ഒരു സൈനിക താവളം പ്രവര്‍ത്തിപ്പിക്കുന്നു. 22 സിംഗിൾ സീറ്റ് യുദ്ധവിമാനങ്ങളും നാല് ഇരട്ട സീറ്റ് പരിശീലന വിമാനങ്ങളും വാങ്ങുന്നതാണ് കരാർ. ജെറ്റുകളുടെ വിതരണം 2031 ഓടെ പൂർത്തിയാകാനാണ് സാധ്യത.

നിലവിൽ ഉപയോഗത്തിലുളള ഏറ്റവും നൂതനമായ നാവിക യുദ്ധവിമാനങ്ങളിൽ ഒന്നായാണ് റാഫേൽ കണക്കാക്കപ്പെടുന്നത്. ഇന്ത്യൻ വ്യോമസേന നിലവിൽ 36 റാഫേൽ യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതേസമയം നാവികസേനയുടെ വിമാന നിരയിൽ പ്രധാനമായും റഷ്യൻ മിഗ് -29 ജെറ്റുകളാണ് ഉള്ളത്.

India to purchase 26 Rafale fighter jets worth ₹63,000 crore from France to strengthen naval forces amid Pakistan and China tensions.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT