News & Views

പരസ്യചിത്രങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് സുവര്‍ണാവസരം, ടാലന്റ് ബാങ്ക് വെബ്‌സൈറ്റുമായി സംവിധായകരുടെ സംഘടന

പരസ്യ ചിത്ര സിനിമ രംഗത്തെ എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന രീതിയിലാണ് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനമെന്ന് അണിയറ പ്രവര്‍ത്തകര്‍

Dhanam News Desk

ടാലന്റ് ബാങ്ക് വെബ്‌സൈറ്റുമായി ഇന്ത്യയിലെ പരസ്യ ചിത്ര സംവിധായകരുടെ സംഘടനയായ ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ (അയാം). പരസ്യ ചിത്ര സിനിമ രംഗത്തെ എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന വെബ്‌സൈറ്റിന്റെ ഉദ്ഘാടനം പരസ്യ ചിത്ര സംവിധായകനും സിനിമാഛായാഗ്രാഹകനും അയാം രക്ഷാധികാരിയുമായ രാജീവ് മേനോനും, കേരള അഡ്വെര്‍ടൈസിങ് ഏജന്‍സിസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജു മേനോനും ചേര്‍ന്ന് നിര്‍വഹിച്ചു. അയാം പ്രസിഡന്റും അമ്മ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് മെംബറുമായ സിജോയ് വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചലച്ചിത്ര താരം റിതു മന്ത്രയ്ക്ക് മോഡല്‍ കാറ്റഗറിയില്‍ ആദ്യ അംഗത്വം നല്‍കി.

പരസ്യചിത്രം / സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന അഭിനേതാക്കള്‍, സാങ്കേതിക പ്രവര്‍ത്തകര്‍, ചിത്രീകരണ സഹായം ഒരുക്കുന്നവര്‍ തുടങ്ങി എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്കും പുതുതായി ഈ രംഗത്തേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് www.iamtalentbank.com എന്ന വെബ്‌സൈറ്റെന്ന് അയാം ജനറല്‍ സെക്രട്ടറി അരുണ്‍ രാജ് കര്‍ത്താ അറിയിച്ചു.

പരസ്യചിത്രങ്ങളില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന നടീനടന്മാര്‍ക്കും, മോഡലുകള്‍ക്കും പുതിയതായി അഭിനയരംഗത്തേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചൂഷണങ്ങള്‍ ഇല്ലാതെ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ വെബ്‌സൈറ്റ് വഴിയൊരുക്കുമെന്ന് പ്രസിഡന്റ് സിജോയ് വര്‍ഗീസ് അറിയിച്ചു. അയാം വാര്‍ഷിക ജനറല്‍ ബോഡിയോടനുബന്ധിച്ചു രാജീവ് മേനോന്‍ നടത്തിയ എക്‌സ്പര്‍ട്ട് ടോക്ക് ഏറെ ആസ്വാദ്യകരവും അറിവു നല്‍കുന്നതും ആയിരുന്നുവെന്ന് അയാം മെംബറും സംവിധായകനുമായ ജിസ് ജോയ് അഭിപ്രായപ്പെട്ടു. എക്‌സ് ഒഫീഷ്യോ മെംബര്‍ ജബ്ബാര്‍ കല്ലറക്കലുമായി രാജീവ് മേനോന്‍ നടത്തിയ ആശയസംവാദവും ശ്രദ്ധേയമായി. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ദീപു അന്തിക്കാട്, ജോയിന്റ് സെക്രട്ടറിമാരായ കുമാര്‍ നീലകണ്ഠന്‍, ഹാരിസ് മണ്ണഞ്ചേരില്‍, ട്രഷറര്‍ അനില്‍ ജെയിംസ് തുടങ്ങിയവരും സാങ്കേതിക പ്രവര്‍ത്തകരും, പരസ്യ- സിനിമ - മീഡിയ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.iamtalentbank.com

Indian Adfilm Makers Association (I AM) has launched TANK – The Talent Bank, a new platform to discover and showcase creative talent in advertising and filmmaking. The initiative aims to connect creators, brands, and opportunities.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT