ഇഷ്ട താരങ്ങള്‍ക്ക് സര്‍പ്രൈസ് നല്‍കി ഞെട്ടിക്കുന്ന കാഴ്ചകള്‍ പലപ്പോഴും നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫ് അലി തന്റെ ഒരു ആരാധകന് സര്‍പ്രൈസ് സമ്മാനം നല്‍കി ഞെട്ടിച്ചിരിക്കുകയാണ്. രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന റാഡോ വാച്ചാണ് എഫിന്‍ എന്ന ആരാധകനു യൂസഫലി സമ്മാനിച്ചത്.
കൊച്ചിയിലെ തന്റെ ഓഫീസില്‍ വച്ചാണ് യൂസഫലി എഫിന് വിലയേറിയ സമ്മാനം കൈമാറിയത്. y എന്ന അക്ഷരം ഡിസൈണ്‍ ചെയ്തിട്ടുള്ള വാച്ച് സമ്മാനിക്കുന്ന വീഡിയോ ആരാധകന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റും ചെയ്തിരുന്നു.
ജൂലൈയില്‍ എഫിന്‍ യൂസഫലിക്ക് ഒരു വാച്ച് സമ്മാനിച്ചിരുന്നു. യൂസഫലിയുടെ മാതാവിന്റെ ചിത്രം ആലേഖനം ചെയ്ത ഒരു വാട്ടര്‍പ്രൂഫ് വാച്ച് ആയിരുന്നു അത്. ഇതിന്റെ നന്ദിസൂചകമായിട്ടാണ് യൂസഫലിയുടെ സര്‍പ്രൈസ് സമ്മാനത്തിന് വഴിയൊരുങ്ങിയത്.
2001ല്‍ ദുബൈയില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രയില്‍ വാഹനാപകടത്തിന്റെ രൂപത്തില്‍ യൂസഫലിക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. തന്റെ അമ്മയെ കുറിച്ചു വികാരഭരിതനായി സംസാരിക്കുന്ന യൂസഫലിയുടെ വീഡിയോ കണ്ടതോടെയാണ് എഫിന്‍ മാതാവിന്റെ ചിത്രം അടങ്ങുന്ന വാച്ച് സമ്മാനിച്ചിരുന്നത്.
യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുഗ്രൂപ്പിന്റെ പുതിയ മാള്‍ സെപ്റ്റംബര്‍ ഒന്‍പതിന് കോഴിക്കോട് ഉദ്ഘാടനം ചെയ്യും. മാങ്കാവില്‍ 3.5 ലക്ഷം ചതുരശ്രയടിയിലാണ് മാള്‍ പൂര്‍ത്തിയായത്.
മൂന്നു നിലകളിലായി അണിഞ്ഞൊരുങ്ങുന്ന മാളില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് മാത്രമായി 1.5 ലക്ഷം ചതുരശ്രയടിയാണ് മാറ്റിവച്ചിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള വിനോദ ഏരിയയും 400 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോര്‍ട്ടും കോഴിക്കോട് മാളിന്റെ പ്രത്യേകതയാണ്. ലോകോത്തര ബ്രാന്‍ഡുകള്‍ കോഴിക്കോട് മാളില്‍ ഔട്ട്ലെറ്റ് തുറക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine