ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഇന്ത്യയ്ക്ക് 87ാം സ്ഥാനം.112 രാജ്യങ്ങളുടെ പട്ടികയില്‍ ജപ്പാന്‍ ആണ് ഒന്നാമത്. ജപ്പാന്റെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 193 രാജ്യങ്ങളില്‍ വിസ-ഫ്രീ, വിസ ഓണ്‍ അറൈവല്‍ രീതിയില്‍ എത്താം. 192 രാജ്യങ്ങളില്‍ മുന്‍കൂര്‍ വിസയില്ലാതെ എത്താന്‍ സാധിക്കുന്ന സിംഗപ്പൂര്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ജര്‍മനി (190 രാജ്യങ്ങള്‍), സ്‌പെയിന്‍ (190) എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് രാജ്യങ്ങള്‍. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നല്‍കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് തയ്യാറാക്കുന്നത്. ഓരോ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സഹകരണവും നയതന്ത്രബന്ധങ്ങളും എത്രത്തേളം ശക്തമാണ് എന്നതിന്റെ സൂചനയാണ് പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ്.
27 രാജ്യങ്ങളിലേക്ക് വിസ ഫ്രീ, വിസ ഓണ്‍ അറൈവല്‍ സാധ്യമാവുന്ന അഫ്ഗാനിസ്ഥാന്റെ പാസ്‌പോര്‍ട്ട് ആണ് പട്ടികയില്‍ അവസാനം. ഇറാഖ് (29 രാജ്യങ്ങള്‍), സിറിയ (30), പാകിസ്ഥാന്‍ (32) യെമന്‍ (34) എന്നിവയാണ് അവസാന അഞ്ചില്‍ എത്തിയ മറ്റ് രാജ്യങ്ങള്‍.
ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ എത്താവുന്ന 60 രാജ്യങ്ങള്‍ ഇവയാണ്
Read DhanamOnline in English
Subscribe to Dhanam Magazine