രാജ്യത്ത് സമ്പന്നരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ആഡംബര വാച്ച് വിപണിയും വലിയ തോതില്‍ വളരുന്നതായി പഠന റിപ്പോര്‍ട്ട്. 11-12 ശതമാനം വാര്‍ഷിക വളര്‍ച്ച ലക്ഷ്വറി ബ്രാന്‍ഡ് വിപണിയില്‍ ഉണ്ടാകുന്നതായി എസ്.ഒ.ഐ.സി പഠന റിപ്പോര്‍ട്ട് പറയുന്നു. ലോകത്തെ അതിവേഗം വളരുന്ന ലക്ഷ്വറി വാച്ച് വിപണിയാണ് ഇന്ത്യയുടേതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
സമ്പന്നരുടെ വര്‍ധന, സംസ്‌കാരത്തിലുണ്ടായ മാറ്റം, ആഡംബര ശൈലിയിലെ വ്യതിയാനം എന്നിവയെല്ലാം ലക്ഷ്വറി വാച്ച് വിപണിക്ക് ഗുണം ചെയ്തിട്ടുണ്ട്. സമ്പാദിക്കുക എന്നതിനേക്കാള്‍ ചെലവഴിക്കുകയെന്ന നയത്തിലേക്ക് ആളുകള്‍ മാറിയതും വില്പന വര്‍ധിക്കാന്‍ ഇടയാക്കി.
ലക്ഷ്വറി വാച്ച് വിപണി വളരുന്നതിനനുസരിച്ച് വിലയിലും വര്‍ധനയുണ്ടാകുന്നുണ്ട്. അഞ്ചുവര്‍ഷം ശരാശരി വിലയില്‍ ഇരട്ടിയിലധികം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 20220 സാമ്പത്തികവര്‍ഷം ലക്ഷ്വറി വാച്ചുകളുടെ ശരാശരി വില 84,000 രൂപയായിരുന്നു. ഇത് 2.04 ശതമാനമായി ഉയര്‍ന്നു. ലക്ഷ്വറി വാച്ചുകള്‍ തേടിയെത്തുന്നവര്‍ വിലയ്ക്ക് വലിയ പ്രാധാന്യം നല്കുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പ്രീമിയം ഉത്പന്നങ്ങളിലേക്ക് മാറുന്ന ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നത് വിപണിക്ക് കരുത്താകുന്നുണ്ട്.
2020ന് ശേഷം ഓരോ വര്‍ഷവും ലക്ഷ്വറി വാച്ചുകളുടെ വില കുതിച്ചുയരുന്നതിനാണ് വിപണി സാക്ഷ്യം വഹിച്ചത്. 2021ല്‍ ശരാശരി വില 1.10 ലക്ഷമായിരുന്നു. 2022ല്‍ ഇത് 1.49 ലക്ഷമായി മാറി. 1.59 ലക്ഷം രൂപയായി മാറി 2023ല്‍. കഴിഞ്ഞ വര്‍ഷം ഇത് 1.90 ലക്ഷം രൂപയായിരുന്നു.
മുമ്പ് സിനിമ, സ്‌പോര്‍ട്‌സ് രംഗത്തെ സെലിബ്രിറ്റികളായിരുന്നു കൂടുതലായി ലക്ഷ്വറി വാച്ചുകള്‍ ഉപയോഗിച്ചിരുന്നത്. എന്നാലിപ്പോള്‍ സോഷ്യല്‍മീഡിയ വഴി വളര്‍ന്നു വരുന്ന ഇന്‍ഫ്‌ളൂവേഴ്‌സര്‍മാര്‍ ഉള്‍പ്പെടെ ഇത്തരം വാച്ചുകളുടെ ഉപയോക്താക്കളായി മാറി.
രാജ്യത്തേക്ക് കൂടുതല്‍ ബ്രാന്‍ഡുകള്‍ എത്തിയതും ആഡംബര വാച്ച് വിപണിക്ക് ഊര്‍ജ്ജമായി. ലക്ഷ്വറി ബ്രാന്‍ഡുകളുടെ പ്രധാന വിപണിയായി കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് ഇന്ത്യ മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine