IndiGo canva
News & Views

₹2,176 കോടി ലാഭത്തില്‍ നിന്ന് ₹238 കോടി നഷ്ടത്തിലേക്ക്! പോക്കറ്റ് ചോര്‍ത്തി 'പശ്ചിമേഷ്യ'; ഇന്‍ഡിഗോയ്ക്ക് വന്‍ തിരിച്ചടി

വരുമാനം 20% ഉയര്‍ന്നിട്ടും എടിഎഫ് ചെലവ് വര്‍ധിച്ചത് തിരിച്ചടിയായി

Dhanam News Desk

രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോയുടെ മാതൃസ്ഥാപനമായ ഇന്റര്‍ഗ്ലോബ് ഏവിയേഷന് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ തിരിച്ചടി. കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തില്‍ 2,176 കോടി രൂപയുടെ ലാഭം നേടിയിരുന്ന കമ്പനി, ഇത്തവണ 238 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വിമാന ഇന്ധനവില കുതിപ്പാണ് മികച്ച വരുമാന വളര്‍ച്ചയുണ്ടായിട്ടും കമ്പനിയെ നഷ്ടത്തിലേക്ക് തള്ളിവിട്ടത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വിമാന ഇന്ധനവില കുതിപ്പാണ് മികച്ച വരുമാന വളര്‍ച്ചയുണ്ടായിട്ടും കമ്പനിയെ നഷ്ടത്തിലേക്ക് തള്ളിവിട്ടത്.

വരുമാനം ഉയര്‍ന്നു, ചെലവും

വിമാന സര്‍വീസുകളില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം മുന്‍വര്‍ഷത്തെ 20,496 കോടി രൂപയില്‍ നിന്ന് 20 ശതമാനം ഉയര്‍ന്ന് 24,584 കോടി രൂപയായി. എന്നാല്‍ ഇതേ കാലയളവില്‍ മൊത്തം ചെലവുകള്‍ 34 ശതമാനം ഉയര്‍ന്ന് 19,232 കോടി രൂപയില്‍ നിന്ന് 25,853 കോടി രൂപയിലെത്തി. വരുമാന വര്‍ധനയെക്കാള്‍ വേഗത്തില്‍ ചെലവ് ഉയര്‍ന്നതാണ് തിരിച്ചടിയായത്.

ഇന്ധനച്ചെലവാണ് പ്രധാന തിരിച്ചടി

ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിനായുള്ള (ATF) ചെലവ് വന്‍തോതില്‍ വര്‍ധിച്ചതാണ് കമ്പനിക്ക് തിരിച്ചടിയായത്. കഴിഞ്ഞ വര്‍ഷത്തെ 5,833 കോടി രൂപയില്‍ നിന്ന് 86 ശതമാനം ഉയര്‍ന്ന് 10,833 കോടി രൂപയായി ഇന്ധനച്ചെലവ്. വിമാനങ്ങളുടെ മെയിന്റനന്‍സ്, വാടക ചെലവുകള്‍ 13.9 ശതമാനം ഉയര്‍ന്ന് 3,498 കോടി രൂപയിലെത്തി.

പശ്ചിമേഷ്യന്‍ സംഘര്‍ത്തിനിടയിലും കൂടുതല്‍ നഗരങ്ങളിലേക്ക് ഇന്‍ഡിഗോ സര്‍വീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. ജൂണ്‍ 31ന് ഇന്‍ഡിഗോയുടെ വിമാനങ്ങളുടെ എണ്ണം 432 ആയി. നിലവില്‍ 97 ആഭ്യന്തര സര്‍വീസുകളും 46 അന്താരാഷ്ട്ര സര്‍വീസുകളും കമ്പനി നടത്തുന്നുണ്ട്.

കമ്പനിയുടെ മൊത്തം കടബാധ്യത 81,531 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഇന്ധനവിലയിലെ ചാഞ്ചാട്ടവും ആഗോള സാമ്പത്തിക അനിശ്ചിതത്വവും തുടരുന്ന സാഹചര്യത്തില്‍ വരും പാദങ്ങളിലെ പ്രകടനം ഇന്‍ഡിഗോയ്ക്ക് നിര്‍ണായകമാകും.

ഇന്‍ഡിഗോ ഓഹരിവില ഇന്ന് 1.70 ശതമാനം ഇടിഞ്ഞ് 5,030 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT