News & Views

അന്താരാഷ്ട്ര പ്ലാസ്റ്റിക് മെഷീനറി എക്‌സിബിഷന്‍ സെപ്റ്റംബര്‍ 11 മുതല്‍ അങ്കമാലിയില്‍

ചൈന, തായ്‌വാന്‍ അടക്കം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 300ലധികം കമ്പനികള്‍ എക്‌സിബിഷനില്‍ പങ്കെടുക്കും. മെഷീനറി ലൈവ് ഡെമോയും സംഘടിപ്പിക്കുന്നുണ്ട്

Dhanam News Desk

കേരളം ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര പ്ലാസ്റ്റിക് മെഷീനറി എക്‌സിബിഷന്‍ 'കെ-പെലക്‌സ്' സെപ്റ്റംബര്‍ 11 മുതല്‍ 14 വരെ അങ്കമാലി അഡ്‌ലക്‌സ് എക്‌സിബിഷന്‍ സെന്ററില്‍ നടക്കും. ചൈന, തായ്‌വാന്‍ അടക്കം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 300ലധികം കമ്പനികള്‍ എക്‌സിബിഷനില്‍ പങ്കെടുക്കും. മെഷീനറി ലൈവ് ഡെമോയും സംഘടിപ്പിക്കുന്നുണ്ട്.

മാനവരാശിക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ പ്ലാസ്റ്റിക് എങ്ങനെ ഉപയോഗിക്കാം, റീ സൈക്കിളിംഗ് ചെയ്ത് പുതിയ ഉല്‍പന്നങ്ങള്‍ സൃഷ്ടിച്ച് ലൈവ് ആയിട്ട് നേരില്‍ കാണിക്കുന്ന യൂണിറ്റുകള്‍, പ്ലാസ്റ്റിക് ബോട്ടിലുകള്‍ വലിച്ചെറിയാതെ റീ സൈക്കിളിഗ് ചെയ്യുന്നത് നേരിട്ട് കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്‌സ് അസോസിയേഷനും കര്‍ണാടക സ്റ്റേറ്റ് പോളിമേഴ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കെ-പെലക്‌സ് ചെറുകിട, വന്‍കിട വ്യവസായങ്ങള്‍ക്ക് ഗുണകരമാണ്. രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് വരെ പ്രവേശനം സൗജന്യമാണ്. രജിസ്റ്റര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക- www.kplexkochi.com

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT