ഓള്‍ ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറത്തിന്റെ (എ.ഐ.എസ്.ഇ.എഫ്) ഏഴാമത് ഇന്റര്‍നാഷണല്‍ സ്പൈസ് കോണ്‍ഫറന്‍സ് (ഐ.എസ്.സി) 2024 മാര്‍ച്ച് 3 മുതല്‍ മാര്‍ച്ച് 6 വരെ ഡല്‍ഹിയില്‍ നടക്കും. ഡല്‍ഹി-എന്‍.സി.ആറിലെ ഗുഡ്ഗാവിലുള്ള ഹയാത്ത് റീജന്‍സിയിലാണ് കോണ്‍ഫറന്‍സ് നടക്കുക.
കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള സുഗന്ധവ്യഞ്ജന മേഖലയുടെ പങ്കാളിത്തമുണ്ടാകും. വരും വര്‍ഷങ്ങളില്‍ സുഗന്ധവ്യഞ്ജന വ്യവസായത്തെ രൂപപ്പെടുത്തുന്ന ഉയര്‍ന്നുവരുന്ന പ്രവണതകള്‍, വെല്ലുവിളികള്‍, അവസരങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'ഷേപ്പിങ് ദി ഫ്യൂച്ചര്‍ : ട്രെന്‍ഡ്സ് ആന്‍ഡ് ഇന്‌സൈറ്റ്‌സ്' എന്നതാണ് ഏഴാം പതിപ്പിന്റെ തീം.
വിവിധ സുഗന്ധവ്യഞ്ജന വിളകളെയും വിപണിയെയും കുറിച്ചുള്ള അവതരണങ്ങളും മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും സമ്മേളനത്തിലുണ്ടാകും. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടറും സീനിയര്‍ പാര്‍ട്ണറുമായ അഭിഖ് സിംഗി, മക്കോര്‍മിക്കിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ബ്രണ്ടന്‍ എം. ഫോളി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംസാരിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine