Image courtesy: Canva
News & Views

അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനത്തിന് ഈ മാസം 24 ന് ബംഗളൂരുവില്‍ തുടക്കമാകും

സുഗന്ധവ്യഞ്ജന വ്യവസായത്തിൻ്റെ സുസ്ഥിര ഭാവി ലക്ഷ്യമിട്ടുളള ചർച്ചകള്‍ സമ്മേളനത്തില്‍ നടക്കും

Dhanam News Desk

അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം- 2025 (ഇൻ്റർനാഷണൽ സ്പൈസ് കോൺഫറൻസ്, ഐ.എസ്‌.സി) ഫെബ്രുവരി 24 മുതൽ 27 വരെ ബംഗളൂരുവില്‍ നടക്കും. ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറമാണ് (എ.ഐ.എസ്. ഇ.എഫ്) ലീല ഭാരതീയ സിറ്റിയില്‍ നടക്കുന്ന സമ്മേളനം സംഘടിപ്പിക്കുന്നത്.

ആഗോള സുഗന്ധവ്യഞ്ജന വ്യവസായത്തിൻ്റെ സുസ്ഥിര ഭാവി ലക്ഷ്യമിട്ടുളള പ്രഭാഷണങ്ങളും പാനൽ ചർച്ചകളും നാല് ദിവസങ്ങളിലായി നടക്കും. ഭാരത് ബയോടെക് ഇന്റർനാഷണല്‍ എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. കൃഷ്ണ എം. എല്ല ഫെബ്രുവരി 24 ന് വൈകിട്ട് 5.30 ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര വിശിഷ്ടാതിഥിയാകും. എ.ഐ.എസ്. ഇ.എഫ് ചെയർമാൻ ഇമ്മാനുവൽ നമ്പുശ്ശേരിൽ, ഐ.എസ്‌.സി 2025 ബിസിനസ് കമ്മിറ്റി ചെയർമാനും എ.ഐ.എസ്‌.ഇ.എഫ് വൈസ് ചെയർമാനുമായ നിഷേഷ് ഷാ എന്നിവർ സംസാരിക്കും.

ആഗോള സുഗന്ധവ്യഞ്ജന വ്യവസായത്തിന് നൽകിയ സംഭാവനകൾക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡും ഉദ്ഘാടന സമ്മേളനത്തിൽ സമ്മാനിക്കും. സുഗന്ധവ്യഞ്ജന വ്യവസായത്തിൽ വലിയ മാറ്റം കൊണ്ടു വരുന്ന എ.ഐ പോലുള്ള നൂതന സാങ്കേതികവിദ്യകൾ സമ്മേളനത്തില്‍ പഠന വിഷയമാവുമെന്ന് ഇമ്മാനുവൽ നമ്പുശ്ശേരിൽ പറഞ്ഞു. കൃഷി, സംസ്കരണം, വിപണനം എന്നിവയിലെ സാങ്കേതിക വിപ്ലവം, വ്യവസായ പ്രമുഖരുടെ വിശദമായ വിള റിപ്പോർട്ടുകള്‍, ട്രെൻ്റ് വിശകലനങ്ങള്‍ തുടങ്ങിയ വിവിധ സെഷനുകൾ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT