News & Views

ഇഖ്‌റ ആശുപത്രിയില്‍ പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗ്രൂപ്പ് മീരാന്റെ സഹകരണത്തോടെയാണ് ഈ പുതിയ ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്.

Dhanam News Desk

മലാപറമ്പ് ഇഖ്‌റ ആശുപത്രിയുടെ പുതിയ വികസന പദ്ധതിയായ എം.ഇ. മീരാന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ആന്‍ഡ് ലിവര്‍ സെന്റര്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. ശനിയാഴ്ചയാണ് ഉദ്ഘാടനം.

പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗ്രൂപ്പ് മീരാന്റെ സഹകരണത്തോടെയാണ് ഈ പുതിയ ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്. മികച്ച ആരോഗ്യസേവനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബ്ലോക്ക് സമര്‍പ്പിക്കുന്നത്.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ ലിവര്‍ സെന്റര്‍ വരുംദിവസങ്ങളില്‍ കേരളത്തിലെ ആരോഗ്യ മേഖലയില്‍ വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് വിശ്വസിക്കുന്നതായി ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍ പറഞ്ഞു.

ഏഴ് അത്യാധുനിക ഓപ്പറേഷന്‍ തിയേറ്ററുകള്‍, 30 കിടക്കകളുള്ള ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, നൂതന ഡയഗ്‌നോസ്റ്റിക് സംവിധാനങ്ങള്‍ എന്നിവയാണ് പുതിയ ബ്ലോക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്. കിഡ്നി ചികിത്സാ രംഗത്ത് ഇഖ്റ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങള്‍ കരള്‍ രോഗ ചികിത്സയിലും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT