Image : Canva 
News & Views

കേരളത്തില്‍ നിന്ന് അയോധ്യ, കാശി അവധികാല യാത്രകള്‍ ഒരുക്കി ഐ.ആര്‍.സി.ടി.സി

പ്രത്യേക തീവണ്ടി, എയര്‍ലൈന്‍ ലൈന്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചു

Dhanam News Desk

കേരളത്തില്‍ നിന്ന് അയോധ്യ, കാശി തുടങ്ങിയ പുണ്യ സ്ഥലങ്ങളിലേക്ക് അവധികാല യാത്രകള്‍ നടത്താനായി ഐ.ആര്‍.സി.ടി.സി പാക്കേജുകള്‍ പ്രഖ്യാപിച്ചു. ട്രെയിന്‍, എയര്‍ലൈന്‍ സര്‍വീസുകള്‍ യാത്രക്കാര്‍ക്ക് ഉപയോഗപ്പെടുത്താം.

അയോധ്യ-കാശി എന്നിവിടങ്ങളിലേക്ക് പോകാനുള്ള ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. എട്ടു ദിവസമാണ് മൊത്തം യാത്ര ദൈര്‍ഖ്യം. മെയ് 18ന് യാത്ര പുറപ്പെടും. സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് 18,060 രൂപ. 14 കോച്ചുകള്‍ ഉള്ള ടൂറിസ്റ്റ് ട്രെയിനില്‍ മെച്ചപ്പെട്ട ശുചിമുറികള്‍ ഒരുക്കിയിട്ടുണ്ട്.

കാശി വിശ്വനാഥ ക്ഷേത്രം, സാരാനാഥ ക്ഷേത്രം, അയോധ്യ എന്നിവിടങ്ങളിലാണ് ട്രയിന്‍ സഞ്ചരിക്കുന്നത്. കാശിയില്‍ ഗംഗ ആരതിയില്‍ പങ്കെടുക്കാന്‍ സാധിക്കും. കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് യാത്രക്കാര്‍ക്ക് കയറാം. മെയ് 25ന് മടങ്ങി എത്തും.

മെയ് 24ന് തിരുവനന്തപുരത്തു നിന്ന് വിമാന മാര്‍ഗം വാരാണസി, അയോധ്യ, പ്രയാഗ് രാജ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആന്‍ഡമാന്‍, ഹൈദരബാദ് എന്നിവിടിങ്ങളിലേക്ക് വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്.

ബന്ധപ്പെടേണ്ട ഐ.ആര്‍.സി.ടി.സി നമ്പറുകള്‍ - 8287932095 (തിരുവനന്തപുരം), 8287932098 (കോഴിക്കോട് ), 8287932082 (എറണാകുളം), 9003140655 (കോയമ്പത്തൂര്‍).

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT