Image:@canva 
News & Views

ഇറ്റലിയില്‍ ഇംഗ്ലീഷ് സംസാരിച്ചാല്‍ 89 ലക്ഷം രൂപ പിഴ

സാധാരണ ആശയവിനിമയങ്ങളില്‍ ഇംഗ്ലീഷ് നിരോധിക്കാനാണ് ഇറ്റലിയിലെ തീവ്ര വലതുപക്ഷ സര്‍ക്കാര്‍ ആലോചിക്കുന്നത്

Dhanam News Desk

ഇറ്റലിയില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്ക് പിഴ ഈടാക്കാന്‍ സര്‍ക്കാര്‍. ഇതിന് ഒരു ലക്ഷം യൂറോ (89 ലക്ഷം രൂപ) ആണ് പിഴ ചുമത്തുകയെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയ മെലോനി പറഞ്ഞു. സാധാരണ ആശയവിനിമയങ്ങളില്‍ ഇംഗ്ലീഷ് നിരോധിക്കാനാണ് ഇറ്റലിയിലെ തീവ്ര വലതുപക്ഷ സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഇംഗ്ലീഷ് നിരോധിക്കാനാണ് പുതിയ നിയമനിര്‍മാണം നടത്തുന്നത്. ഇംഗ്ലീഷ് ഉള്‍പ്പെടെ മറ്റു വിദേശ ഭാഷകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തുന്നത്. ഇറ്റലിക്കാര്‍ വിദേശഭാഷ ഉപയോഗിച്ചാലേ പിഴയുണ്ടാകൂ. വിദേശികള്‍ക്ക് തല്‍ക്കാലം ഈ നിയമം ബാധകമാകില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT