ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി രംഗത്തെ മുന്‍നിരക്കാരായ ഐടിസി ഹോട്ടല്‍സ് കോട്ടയം കുമരകത്തെ പഞ്ചനക്ഷത്ര ഹോട്ടലായ ദ് സൂരി കുമരകം കേരള റിസോര്‍ട്ട് ആന്‍ഡ് സ്പായെ ഏറ്റെടുത്തു. 205 കോടി രൂപയുടേതാണ് ഇടപാട്. 100 ശതമാനം ഓഹരികളും ഐടിസിയുടേതാകും. ഇടപാട് അധികം വൈകാതെ പൂര്‍ത്തിയാകും. കേരളത്തില്‍ ഐടിസി ഹോട്ടല്‍സിന്റെ ആദ്യത്തെ റിസോര്‍ട്ടാണിത്.
ടൂറിസം രംഗത്ത് വലിയ സാധ്യതകളുള്ള കേരളത്തില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഐടിസിയുടെ നീക്കം. പ്രീമിയം റിസോര്‍ട്ട് വിഭാഗത്തില്‍ കേരളത്തില്‍ കൂടുതല്‍ ഏറ്റെടുക്കലുകള്‍ നടത്താന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്.
വേമ്പനാട് കായലിനോട് ചേര്‍ന്നുള്ള സൂരി റിസോര്‍ട്ട് 18 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. 38 വില്ലകളും കോട്ടേജുകളും ഉള്‍പ്പെടെ 72 മുറികള്‍ ഇവിടെയുണ്ട്. 20,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ സ്പാ, വെല്‍നസ് സൗകര്യങ്ങളും ഇവിടെയുണ്ട്.
ഐടിസി ഏറ്റെടുക്കുന്നതോടെ പുതുതായി ഒരു റെസ്റ്റോറന്റ് കൂടി നിര്‍മിക്കുമെന്നാണ് വിവരം. ദേശീയ, അന്താരാഷ്ട്ര ഇവന്റുകള്‍ക്ക് പലപ്പോഴും ഇവിടം വേദിയാകാറുണ്ട്. ഐടിസി ഏറ്റെടുക്കുന്നതോടെ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine