News & Views

ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാം, ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മനുഷ്യസ്‌നേഹി ആരെന്നറിയുമ്പോള്‍

കഴിഞ്ഞ 100 വര്‍ഷത്തെ ഏറ്റവും വലിയ മനുഷ്യസ്‌നേഹികളുടെ ആഗോള പട്ടികയില്‍ ജാംഷഡ്ജി ടാറ്റ ഒന്നാമത്

Dhanam News Desk

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യസ്‌നേഹിയായി ടാറ്റ ഗ്രൂപ്പ് സ്ഥാപകന്‍ ജാംഷഡ്ജി ടാറ്റ. എഡല്‍ഗീവ് ഹുറൂണ്‍ ഫിലാന്ത്രോപ്പിസ്റ്റ് പട്ടികയിലാണ് ജാംഷഡ്ജി ടാറ്റ ഒന്നാമത്തെത്തിയത്. വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നീ രംഗങ്ങളില്‍ അദ്ദേഹം നല്‍കിയ സംഭാവനയുടെ ഇപ്പോഴത്തെ മൂല്യം 102.4 ബില്യണ്‍ ഡോളറാണെന്ന് പട്ടികയില്‍ പറയുന്നു. ഹുറൂണ്‍ റിസര്‍ച്ചും എഡല്‍ഗിവ് ഫൗണ്ടേഷനും ചേര്‍ന്നാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരനും ജാംഷഡ്ജി ടാറ്റയാണ്. പട്ടികയിലെ ആദ്യ 50ല്‍ വിപ്രോ മുന്‍ ചെയര്‍മാന്‍ അസിം പ്രേംജിയുണ്ട്. 12ാം റാങ്കാണ്.

കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൈയച്ച് സംഭാവന നല്‍കിയ ആദ്യ 50 പേരില്‍ 39 പേര്‍ അമേരിക്കക്കാരാണ്. അഞ്ച് പേര്‍ ബ്രിട്ടനില്‍ നിന്നുള്ളവരും ഇന്ത്യയില്‍ നിന്ന് രണ്ടുപേരും. ബില്‍ മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനും വാറന്‍ ബഫറ്റുമെല്ലാം ആദ്യ പത്തിലുണ്ടെങ്കിലും ജെഫ് ബെസോസോ ഇലോണ്‍ മസ്‌കോ പട്ടികയില്‍ മുന്‍നിരയില്‍ എവിടെയുമില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT