News & Views

'കേരളത്തിന് ജപ്പാനില്‍ കൈനിറയെ അവസരങ്ങള്‍; എല്‍.ടി.ഒ. ബാറ്ററി, ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തണം'

താരിഫ് പ്രതിസന്ധി ടൂറിസം, എല്‍.ടി.ഒ ബാറ്ററി മേഖലകളില്‍ പുതിയ അവസരങ്ങള്‍ തുറക്കുന്നു

Dhanam News Desk

ലോകമെമ്പാടുമുള്ള താരിഫ് അനിശ്ചിതത്വങ്ങളും അതിനെത്തുടര്‍ന്നുള്ള ആഗോള പ്രതിസന്ധികളും കേരളത്തിന് ജപ്പാനുമായി ലാഭകരമായി ബന്ധപ്പെടാന്‍ നിരവധി അവസരങ്ങള്‍ നല്‍കുമെന്ന് ഇന്‍ഡോ-ജപ്പാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കേരള ചാപ്റ്റര്‍ (INJACK) സംഘടിപ്പിച്ച മൂന്നാമത് ജപ്പാന്‍ മേളയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഓരോ പ്രതിസന്ധിക്കുള്ളിലും ഒരു അവസരം ഒളിഞ്ഞുകിടക്കുന്നുണ്ട്. അത് നാം മുതലെടുക്കണം. ട്രംപ് ഭരണകൂടത്തിന്റെ താരിഫുകള്‍ ബിസിനസ് മേഖലയില്‍ വലിയ തോതില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, അതിനെ നേരിടാന്‍ കേരളത്തിന് പുതിയ അവസരങ്ങള്‍ കണ്ടെത്താന്‍ കഴിയണം. കേരളത്തിന്റെ കയറ്റുമതിയില്‍ പ്രധാനപ്പെട്ടവയായ സമുദ്രോത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയ്ക്ക് ഒരു ബദല്‍ കമ്പോളമായി ജപ്പാനെ കാണാന്‍ കേരളം ശ്രമിക്കണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍ പറഞ്ഞു.

ടൂറിസം, ആരോഗ്യം, മാരിടൈം, അടിസ്ഥാന സൗകര്യ വികസനം, സുഗന്ധവ്യഞ്ജന ഉത്പന്നങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ഐ.ടി, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ നിരവധി മേഖലകളില്‍ കേരളത്തില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് അവസരമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജപ്പാനിലെ ഓണററി കോണ്‍സല്‍ ജനറല്‍ തകഹാഷി മുനിയോ, ജപ്പാന്‍ ഇക്കണോമിക് കൗണ്‍സില്‍ ചെയര്‍മാന്‍ ചോമോന്‍ തനബെ, ഇന്‍ജാക്ക് സെക്രട്ടറി ഡോ. ജീവന്‍ സുധാകരന്‍, ജാപ്പാന്‍ മേള സുവനീര്‍ കോര്‍ഡിനേറ്റര്‍ ഡോ. എസ്. രത്‌നകുമാര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT