News & Views

ചൈനയുമായുള്ള തര്‍ക്കത്തില്‍ ഇന്ത്യയെ പിന്തുണച്ച് ജപ്പാന്‍

Dhanam News Desk

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷ വിഷയത്തില്‍ ഇന്ത്യയുടെ നയത്തെ പിന്തുണച്ച് ജപ്പാന്‍. നിയന്ത്രണരേഖയിലെ നിലവിലെ അവസ്ഥ അട്ടിമറിക്കാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ജപ്പാന്‍ എതിര്‍ക്കുന്നതായി ജാപ്പനീസ് അംബാസഡര്‍ സതോഷി സുസുക്കി അറിയിച്ചു.

ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശൃംഗ്ലുമായുള്ള സംഭാഷണത്തെ തുടര്‍ന്നാണ് സതോഷി അഭിപ്രായ പ്രകടനം നടത്തിയത്. ഇന്തോ-പസഫിക് സഹകരണത്തെ കുറിച്ച് കൂടിക്കാഴ്ചയില്‍ ഇരുവരും ചര്‍ച്ച നടത്തി.ഗാല്‍വന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലില്‍ രക്തസാക്ഷിത്വം വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് അനുശോചനമറിയിച്ചുകൊണ്ട് നേരത്തെ സതോഷി ട്വീറ്റ് ചെയ്തിരുന്നു.

വിദേശകാര്യ സെക്രട്ടറി ശൃംഗ്ലയുമായി നല്ലൊരു സംഭാഷണം നടത്തിയെന്ന് സതോഷി ഇന്ന് ട്വീറ്റ് ചെയ്തു. ജപ്പാന്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ ഒരു സമാധാന പ്രമേയത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിലവിലെ സ്ഥിതിഗതികളെ മാറ്റാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ജപ്പാന്‍ എതിര്‍ക്കുവെന്നും അദ്ദേഹം അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT