News & Views

കൊട്ടക് മഹീന്ദ്ര ബാങ്കിലെ ഓഹരികള്‍ പൂര്‍ണമായും വിറ്റഴിക്കാന്‍ ജപ്പാന്‍ ബാങ്ക്; യെസ് ബാങ്കില്‍ നിക്ഷേപിക്കുക ₹14,000 കോടി!

യെസ് ബാങ്കില്‍ ഏറ്റവും കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) 13.19 ശതമാനം ഓഹരികള്‍ സുമിറ്റോമോ മിറ്റ്‌സൂയി വാങ്ങും

Dhanam News Desk

പ്രമുഖ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്രയിലെ നിക്ഷേപം പൂര്‍ണമായി വിറ്റഴിക്കാന്‍ ജപ്പാനീസ് ധനകാര്യ സ്ഥാപനമായ സുമിറ്റോമോ മിറ്റ്‌സൂയി ബാങ്കിംഗ് കോര്‍പറേഷന്‍ (Sumitomo Mitsui Banking Corp). മുംബൈ ആസ്ഥാനമായ യെസ് ബാങ്കിന്റെ 25 ശതമാനത്തിനടുത്ത് ഓഹരികള്‍ വാങ്ങാന്‍ സുമിറ്റോമോ മിറ്റ്‌സൂയിക്ക് അടുത്തിടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) അനുമതി നല്കിയിരുന്നു.

ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളില്‍ ഒരേ സമയം നിക്ഷേപമുണ്ടാകുന്നത് നിയമപരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാതിരിക്കാനാണ് ജപ്പാനീസ് ബാങ്ക് കൊട്ടക് മഹീന്ദ്രയില്‍ നിന്ന് പിന്മാറുന്നത്. കൊട്ടക് മഹീന്ദ്രയിലുള്ള 1.65 ശതമാനം അല്ലെങ്കില്‍ 32.8 മില്യണ്‍ ഓഹരികളാണ് സുമിറ്റോമോ മിറ്റ്‌സൂയി ബ്ലോക്ഡീലിലൂടെ വിറ്റൊഴിവാക്കുന്നത്.

ഇന്ന് (സെപ്റ്റംബര്‍ 10) ഉച്ചയ്ക്ക് കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരിവില 1,973 രൂപയാണ്. ഓഹരിയൊന്നിന് 1,880 രൂപയ്ക്കാണ് ജപ്പാനീസ് ബാങ്ക് ഓഹരി വില്ക്കുന്നത്. നിലവിലെ വിലയേക്കാള്‍ 4 ശതമാനത്തോളം കുറവില്‍. ഓഹരിവില്പനയിലൂടെ 6,166 കോടി രൂപ സമാഹരിക്കാമെന്നാണ് സുമിറ്റോമോ മിറ്റ്‌സൂയിയുടെ പ്രതീക്ഷ.

കൊട്ടക് സെക്യൂരിറ്റീസ്, ജെഫ്രീസ് ഇന്ത്യ, നൊമുര ഫിനാന്‍ഷ്യല്‍ അഡൈ്വസറി ആന്‍ഡ് സെക്യൂരിറ്റീസ് എന്നീ സ്ഥാപനങ്ങളാണ് ബ്ലോക്ക് ഡീല്‍ ഇടപാട് പൂര്‍ത്തിയാക്കുക.

യെസ് ബാങ്കില്‍ നിക്ഷേപിക്കുക 14,000 കോടി രൂപ

ഓഗസ്റ്റ് 22നാണ് യെസ് ബാങ്കിന്റെ 24.99 ശതമാനം ഓഹരികള്‍ വാങ്ങാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സുമിറ്റോമോ മിറ്റ്‌സൂയിക്ക് അനുമതി നല്കിയത്. 14,000 കോടി രൂപയ്ക്കടുത്ത് ഓഹരി വാങ്ങുന്നതിനായി സുമിറ്റോമോ മിറ്റ്‌സൂയി ചെലവഴിക്കും.

യെസ് ബാങ്കില്‍ ഏറ്റവും കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) 13.19 ശതമാനം ഓഹരികള്‍ സുമിറ്റോമോ മിറ്റ്‌സൂയി വാങ്ങും. കൂടാതെ ആക്‌സിസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ബന്ധന്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവരുടെ കൈവശമുള്ള 6.81 ശതമാനം ഓഹരികളും ജപ്പാനീസ് ധനകാര്യ സ്ഥാപനം വാങ്ങും.

യെസ് ബാങ്കിലെ ഏറ്റവും വലിയ ഓഹരിയുടമകളായാലും പ്രമോട്ടര്‍ റോളിലേക്ക് സുമിറ്റോമോ മിറ്റ്‌സൂയിക്ക് വരാന്‍ സാധിക്കില്ല. പുതിയ നിക്ഷേപ വാര്‍ത്ത പുറത്തുവന്നത് യെസ് ബാങ്ക് ഓഹരികളെ രണ്ട് ശതമാനത്തിന് മുകളില്‍ ഇന്ന് ഉയര്‍ത്തി.

Sumitomo Mitsui exits Kotak Mahindra stake to invest ₹14,000 crore in Yes Bank after RBI approval

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT