കേരള വിപണിയില്‍ സാന്നിധ്യം വിപുലപ്പെടുത്താന്‍ ജിന്‍ഡാല്‍ ടിഎംടി. ഇതിന്റെ ഭാഗമായി നോവ സ്റ്റീല്‍സിനെ കേരളത്തിലെ ഫ്രാഞ്ചൈസിയായി നിര്‍മിച്ചു. കേരള വിപണിയിലേക്കായി 500, 550 ടിഎംടി ബാറുകള്‍ കഞ്ചിക്കോട് പ്ലാന്റിലായിരിക്കും നിര്‍മിക്കുക. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഇണങ്ങിയ ടിഎംടി ബാറുകളാണ് ജിന്‍ഡാല്‍ നിര്‍മിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
ഫ്‌ളാറ്റുകള്‍, വീടുകള്‍ തുടങ്ങിയവ നിര്‍മിക്കാന്‍ ഏറ്റവും മികച്ച ടിഎംടി ബാറുകളാണ് കേരളത്തില്‍ തന്നെ നിര്‍മിച്ചു വിപണിയില്‍ എത്തിക്കുന്നതെന്ന് ജിന്‍ഡാല്‍ ടിഎംടി വൈസ് പ്രസിഡന്റ് അമിത് ഗോയല്‍ പറഞ്ഞു. കേരളത്തിലുടനീളം ഡീലര്‍മാരെ നിയമിച്ച് കേരള വിപണിയില്‍ സാന്നിധ്യം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ജിന്‍ഡാല്‍ ബ്രാന്‍ഡ് ദുരുപയോഗം ചെയ്ത് ടിഎംടി ബാറുകള്‍ വിതരണം ചെയ്യുന്ന അനധികൃത നിര്‍മാതാക്കളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരും. ഗുണമേന്മ കുറഞ്ഞ അസംസ്‌ക്യത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ വാങ്ങി കബളിപ്പിക്കപ്പെടുന്ന ഉപയോക്തക്കള്‍ക്ക് ഗുണമേന്‍മയുള്ള ഉല്‍പന്നം ലഭ്യമാക്കുക എന്നതാണ് ജിന്‍ഡാല്‍ ടിഎംടി കേരള വിപണിയില്‍ ലക്ഷ്യമിടുന്നതെന്നും അമിത് ഗോയല്‍ കൂട്ടിച്ചേര്‍ത്തു. നോവ സ്റ്റീല്‍സ് മാനേജിംഗ് പാര്‍ട്ണര്‍മാരായ ഐബിന്‍ മൂസ, മൊയ്തീന്‍ മാണി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine