Image Courtesy: Canva 
News & Views

എയര്‍ടെല്ലിനും ജിയോയ്ക്കും നല്ല മാസം, വീയ്ക്കും ബിഎസ്എന്‍എല്ലിനും തിരിച്ചടി; കഴിഞ്ഞ മാസത്തെ കൊഴിഞ്ഞുപോക്ക് കണക്കുകള്‍

വോഡാഫോണ്‍ ഐഡിയയ്ക്ക് 2.74 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ നഷ്ടമായി. ബിഎസ്എന്‍എല്ലിനാകട്ടെ 1.35 ഉപയോക്താക്കള്‍ ചോര്‍ന്നുപോയി

Dhanam News Desk

ഇന്ത്യന്‍ ടെലികോം രംഗത്ത് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ കമ്പനികളുടെ മേധാവിത്വം തുടരുന്നുവെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മേയില്‍ ടെലികോം കമ്പനികള്‍ പുതുതായി ചേര്‍ത്ത കണക്ഷനുകളുടെ 99.8 ശതമാനവും ഈ രണ്ടു കമ്പനികളാണ് സ്വന്തമാക്കിയത്. വോഡാഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ എന്നിവര്‍ക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്കനുസരിച്ച് ഇന്ത്യയില്‍ മൊബൈല്‍ കണക്ഷനുകളുടെ എണ്ണം 120.7 കോടിയായി ഉയര്‍ന്നു. മെയ് മാസം മാത്രം 43.58 ലക്ഷം പുതിയ കണക്ഷനുകളാണ് ടെലികോം കമ്പനികള്‍ കൂട്ടിച്ചേര്‍ത്തത്. ജിയോയും എയര്‍ടെല്ലും ചേര്‍ന്ന് ഇതില്‍ 43.51 ലക്ഷം കണക്ഷനുകളും സ്വന്തമാക്കി.

നഷ്ടമേറെയും വീക്കും ബിഎസ്എന്‍എല്ലിനും

കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് വോഡാഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ കമ്പനികള്‍ക്കാണ്. വോഡാഫോണ്‍ ഐഡിയയ്ക്ക് 2.74 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ നഷ്ടമായി. ബിഎസ്എന്‍എല്ലിനാകട്ടെ 1.35 ഉപയോക്താക്കള്‍ ചോര്‍ന്നുപോയി. എംടിഎന്‍എല്ലിന് 4.7 ലക്ഷം കണക്ഷനുകളാണ് കൈവിട്ടുപോയത്.

ഇക്കാലയളവില്‍ ജിയോയ്ക്ക് പുതുതായി കിട്ടിയത് 27 ലക്ഷം കണക്ഷനുകളാണ്. ജിയോയുടെ മൊത്തം ഉപയോക്താക്കള്‍ ഇതോടെ 47.51 കോടിയായി ഉയര്‍ന്നു. 40.92 ശതമാനം മാര്‍ക്കറ്റ് വിഹിതം വരുമിത്. എയര്‍ടെല്‍ പുതുതായി ചേര്‍ത്തത് 2.75 ലക്ഷം പുതിയ ഉപയോക്താക്കളെയാണ്. അവരുടെ മൊത്തം കണക്ഷനുകള്‍ 39 കോടി തികഞ്ഞു. മാര്‍ക്കറ്റിന്റെ 33.61 ശതമാനം വിഹിതമാണ് എയര്‍ടെല്ലിനുള്ളത്.

Jio and Airtel dominated new subscriber additions in May while Vi and BSNL faced major losses, TRAI data shows

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT