Canva
News & Views

കർണാടകത്തിൽ 200 രൂപക്കു മുകളിൽ ഇനി സിനിമാ ടിക്കറ്റ് ഇല്ല; കേരളത്തിൽ വല്ലതും നടക്കുമോ?

ഉയര്‍ന്ന ടിക്കറ്റ് വില സിനിമാ പ്രേക്ഷകരെ ബുദ്ധിമുട്ടിലാക്കുന്നു

Dhanam News Desk

സിനിമാ ടിക്കറ്റുകൾക്ക് വില പരിധി ഏർപ്പെടുത്തി കർണാടക സർക്കാർ. സംസ്ഥാനത്തുടനീളം സിനിമാ ടിക്കറ്റുകൾക്ക് 200 കവിയാൻ പാടില്ലെന്ന ഉത്തരവാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. ബംഗളൂരു നഗരത്തില്‍ ടിക്കറ്റ് വില കുത്തനെയുള്ള വർധനവ് ഏര്‍പ്പെടുത്തുന്ന സാഹചര്യം ഉണ്ടായിരുന്നു. ചില സിനിമകളുടെ റിലീസിന്റെ ആദ്യ ദിവസങ്ങളിൽ 600 രൂപയില്‍ കൂടുതൽ വില ഈടാക്കിയിരുന്നു.

സിനിമ പ്രേക്ഷകർക്ക് താങ്ങാനാവുന്ന വിലയില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുക എന്നതാണ് പുതിയ നിര്‍ദേശത്തിന്റെ ലക്ഷ്യം. പുതിയ നിയമം ഉടൻ സംസ്ഥാനത്തുടനീളം നടപ്പിലാക്കും.

വലിയ ബജറ്റ് സിനിമകളുടെ റിലീസുകൾക്ക് മുമ്പായി ടിക്കറ്റ് വില വർദ്ധനവ് ഏര്‍പ്പെടുത്തണമെന്ന് സ്ഥിരമായി നിർമ്മാതാക്കൾ ആവശ്യപ്പെടാറുണ്ടായിരുന്നു. ഇവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് പുതിയ തീരുമാനം.

ഉയര്‍ന്ന ടിക്കറ്റ് വില

കേരളത്തിലും ഉയര്‍ന്ന ടിക്കറ്റ് വില സിനിമാ പ്രേക്ഷകരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. മൾട്ടിപ്ലക്സുകൾ ഉൾപ്പെടെയുളള തീയേറ്ററുകളില്‍ ഒരു കുടുബത്തിലെ നാല് അംഗങ്ങള്‍ക്ക് സിനിമ കാണുന്നതിനായി വലിയ തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. ഇത് കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന സാഹചര്യവും ഉണ്ടാകുന്നു. വില പരിധി ഏര്‍പ്പെടുത്തുന്നത് കുടുംബങ്ങള്‍ക്ക് താങ്ങാവുന്ന വിലയില്‍ സിനിമ കാണുന്നതിനുളള സാഹചര്യം ഒരുക്കുമെന്നാണ് വിലയിരുത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT