Disclaimer : Smoking is injurious , image for representation only  
News & Views

ഹുക്ക ബാറുകള്‍ക്ക് നിരോധനം; പുകവലിക്കാര്‍ക്കെതിരെ നിയമം കര്‍ശനമാക്കി കര്‍ണാടക; പിഴ കൂട്ടി

പബ്ബുകളിലും ബാറുകളിലും ഹുക്ക ഉപയോഗം വിലക്കി; എയര്‍പോര്‍ട്ടുകളില്‍ പ്രത്യേക ഏരിയകളില്‍ അനുമതി

Dhanam News Desk

ഹുക്ക ബാറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള കര്‍ശന നിയമവുമായി പുകയില ഉപയോഗത്തിനെതിരെ കര്‍ണാടക സര്‍ക്കാര്‍. പുകയില ഉപയോഗിക്കാവുന്നവരുടെ നിയമപ്രകാരമുള്ള പ്രായം കൂട്ടിയും പിഴ തുക വര്‍ധിപ്പിച്ചുമാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. പുകവലിക്കാവുന്നവരുടെ പ്രായം 18 ല്‍ നിന്ന് 21 ആക്കി. പൊതു സ്ഥലങ്ങളില്‍ പുകവലിക്കുകയോ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയോ ചെയ്യുന്നവര്‍ക്കുള്ള പിഴ 200 രൂപയില്‍ നിന്ന് 1,000 രൂപയാക്കി. മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ഇത് ബാധകമാണ്.

പബ്ബുകള്‍ക്കും ബാറുകള്‍ക്കും ബാധകം

ഹുക്ക നിരോധനം പബ്ബുകള്‍ക്കും ബാറുകള്‍ക്കും ഇടത്തരം റസ്റ്റോറന്റുകള്‍ക്കും ബാധമാക്കി. ബംഗളൂരു ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങളില്‍ റസ്റ്റോറന്റുകളില്‍ ഉള്‍പ്പടെ ഹുക്കയുടെ ഉപയോഗം വര്‍ധിച്ചു വരികയാണ്. ഇത്തരം സ്ഥാപനങ്ങളിലെ ഹുക്ക ബാറുകള്‍ അടക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു. സിഗരറ്റുകള്‍ പായ്ക്കുകളായി മാത്രമേ വില്‍ക്കാന്‍ അനുവദിക്കു. 21 വയസിന് താഴെയുള്ളവര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ പരിധിക്കുള്ളിലും വില്‍പ്പന ശിക്ഷാര്‍ഹമാണ്.

വലിയ ഹോട്ടലുകള്‍ക്ക് ഇളവ്

പൊതുസ്ഥലങ്ങളുടെ പരിധിയില്‍ നിന്ന് വലിയ ഹോട്ടലുകളെയും വിമാനത്താവളങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. 30 മുറികള്‍ക്ക് മുകളിലുള്ള ഹോട്ടലുകളിലും 30 പേര്‍ക്കിരിക്കാന്‍ സൗകര്യമുള്ള റസ്റ്റോറന്റുകളിലും പുകവലി അനുവദിക്കും. വിമാനത്താവളങ്ങളെയും പൊതുസ്ഥലത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. പ്രത്യേക ഏരിയകളില്‍ പുകവലിക്ക് വിലക്കില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT