News & Views

കൊച്ചി മെട്രോ സ്‌റ്റേഷനില്‍ ഇനി മദ്യവില്പനയും! ആദ്യഘട്ടം പ്രീമിയം ഔട്ട്‌ലെറ്റുകള്‍

കൊച്ചി മെട്രോയെ സംബന്ധിച്ച് നേട്ടമുണ്ടാക്കുന്നതാണ് പുതിയ നീക്കം

Dhanam News Desk

വില്പന വര്‍ധിപ്പിക്കുകയെന്ന നീക്കത്തിന്റെ ഭാഗമായി കൊച്ചി മെട്രോ സ്‌റ്റേഷനുകളില്‍ മദ്യവില്പന നടത്താന്‍ ബിവറേജസ് കോര്‍പറേഷന്‍. ആദ്യ ഘട്ടത്തില്‍ രണ്ട് സ്റ്റേഷനുകളിലാകും പരീക്ഷണാടിസ്ഥാനത്തില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നത്.

ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത് വൈറ്റില, തൃപ്പൂണിത്തുറ വടക്കേകോട്ട സ്‌റ്റേഷനുകളെയാണ്. ബെവ്‌കോയുടെ ആവശ്യപ്രകാരം ഈ സ്റ്റേഷനുകളില്‍ കെ.എം.ആര്‍.എല്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. ഈ സാമ്പത്തികവര്‍ഷം തന്നെ ഔട്ട്‌ലെറ്റ് തുടങ്ങാനാണ് നീക്കം. മദ്യം വില്ക്കുന്നതിന് എക്‌സൈസില്‍ നിന്ന് ലൈസന്‍സ് ലഭിക്കേണ്ടതുണ്ട്. ടെണ്ടര്‍ പ്രകാരമായിരിക്കും മദ്യവില്പനശാലകള്‍ക്കുള്ള സ്ഥലം ഏറ്റെടുക്കുക.

കൊച്ചി മെട്രോയെ സംബന്ധിച്ച് നേട്ടമുണ്ടാക്കുന്നതാണ് പുതിയ നീക്കം. കൂടുതല്‍ വരുമാനം വാടകയിനത്തില്‍ ലഭിക്കും. ഈ പദ്ധതി വിജയിച്ചാല്‍ മറ്റ് മെട്രോ സ്‌റ്റേഷനുകളിലും സമാനരീതിയിലുള്ള കൗണ്ടറുകള്‍ നല്‍കാന്‍ പദ്ധതിയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT