ആരോഗ്യ-ബയോടെക് മേഖലകളില്‍ കേരളത്തെ ഇന്നോവേഷന്‍ ഹബ്ബ് ആക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ലൈഫ് സയന്‍സസ് കോണ്‍ക്ലേവ് ആന്‍ഡ് എക്‌സ്‌പോ ഒക്ടോബര്‍ 9,10 തീയതികളില്‍ കോവളം ലീല റാവിസില്‍. കണക്ടിംഗ് സയന്‍സ് ടു ബിസിനസ് എന്ന തീമിലാണ് ഇക്കുറി കോണ്‍ക്ലേവ് നടക്കുക. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ (കെ.എസ്.ഐ.ഡി.സി) കീഴിലുള്ള കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്കും ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കുമാണ് കോണ്‍ക്ലേവിന്റെ സംഘാടകര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.രാജീവ്, വീണ ജോര്‍ജ്, അന്താരാഷ്ട്ര പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരും പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി ന്യൂട്രാസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ആരോഗ്യം, ആയുര്‍വേദം തുടങ്ങിയ മേഖലകളില്‍ പ്രത്യേക സെഷനുകള്‍ നടക്കും. രാജ്യത്തെ പ്രമുഖ ഗവേഷണ കേന്ദ്രങ്ങളും കമ്പനികളും അവരുടെ സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിക്കും. അറുപത് വിദേശികള്‍ ഉള്‍പ്പെടെ എഴുനൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കും. ലാബ്സെന്‍ട്രല്‍ സ്ഥാപകനും കേംബ്രിഡ്ജ് ഇന്നവേഷന്‍ സെന്ററിന്റെ സഹസ്ഥാപകനുമായ തിമോത്തി റോവ് (അമേരിക്ക), ഫോഗാര്‍ട്ടി ഇന്നവേഷന്‍ സി.ഇ.ഒ ആന്‍ഡ്രൂ ക്ലീലാന്‍ഡ് (സിലിക്കണ്‍ വാലി) എന്നിവരാണ് പ്രധാന അന്താരാഷ്ട്ര വക്താക്കള്‍.
ഇന്ത്യന്‍ ടെക്‌നോളജി ഡെവലപ്‌മെന്റ് ബോര്‍ഡ് സെക്രട്ടറി രാജേഷ് കുമാര്‍ പാഠക് പങ്കെടുക്കും. സാംസങ് എച്ച്എംഇ, ഹയര്‍ ബയോമെഡിക്കല്‍, തെര്‍മോഫിഷര്‍ സയന്റിഫിക്, അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ്, കെല്‍ട്രോണ്‍, മാഗ്ജിനോം തുടങ്ങി ദേശീയ- അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കുചേരും. കേരളത്തിനായി തയ്യാറാക്കിയ ബയോ ഇക്കോണമി റിപ്പോര്‍ട്ട് കോണ്‍ക്ലേവില്‍ പുറത്തിറക്കും. ബയോകണക്ടിന്റെ ആദ്യപതിപ്പിനു പിന്നാലെ 180 കോടി രൂപയുടെ നിക്ഷേപവും 1,000 തൊഴിലവസരങ്ങളും ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ സൃഷ്ടിക്കപ്പെട്ടതായി മന്ത്രി പി.രാജീവ് പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ബയോ കണക്ട് കോണ്‍ക്ലേവിന്റെ മൂന്നാം പതിപ്പ് നടത്തുന്നത്.
Kerala will host the third edition of Bio Connect, the International Life Sciences Conclave & Expo, highlighting the state’s rise as a leading hub for biotech, pharma, and health innovation.
Read DhanamOnline in English
Subscribe to Dhanam Magazine