കെ.എന്‍ ബാലഗോപാലിന്റെ അഞ്ചാം ബജറ്റ് അല്‍പ്പ സമയത്തിനകം. പ്രിന്റ് ചെയ്ത ബജറ്റ് ധനമന്ത്രിക്ക് കൈമാറി ഉദ്യോഗസ്ഥര്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണ് അവതരിപ്പിക്കുക. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ജനപ്രിയ നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇപ്പോള്‍ സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ചു തുടങ്ങുകയാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ കഴിയുന്നു എന്ന സന്തോഷ വര്‍ത്തമാനമാണ് ബജറ്റിന് മുന്നോടിയായി പങ്കുവെക്കാനുള്ളത്. നമ്മുടെ നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടാകും.മന്ത്രി കെ.എന്‍ ബാലഗോപാല്‍
ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചേക്കുന്നതടക്കം ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത
സാമ്പത്തിക ഞെരുക്കം വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു. നിര്‍ണായകമായ പല വികസന പദ്ധതികള്‍ക്കും ഇക്കാലയളവില്‍ തുടക്കം കുറിച്ചു. മുന്‍ സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ ഒരു മുടക്കവും കൂടാതെ മുന്നോട്ടു കൊണ്ടുപോയി. സാമൂഹ്യ ക്ഷേമരംഗത്തും മെച്ചപ്പെട്ട നിലയില്‍ പണം ചെലവഴിച്ചു.മന്ത്രി കെ.എന്‍ ബാലഗോപാല്‍
വയോജനങ്ങള്‍ക്കായി കേന്ദ്ര മാതൃകയില്‍ പദ്ധതി പ്രഖ്യാപിച്ചേക്കും
ബജറ്റ് അവതരണത്തിനായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ എത്തി.
സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച വ്യക്തമാക്കുന്ന അവലോകന റിപ്പോര്‍ട്ടും സഭയില്‍ വയ്ക്കും.
സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍ തലേ ദിവസം വെക്കാത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
സാമ്പത്തിക സര്‍വേ നേരത്തെ അവതരിപ്പിക്കാത്തത് നടപടിക്രമങ്ങള്‍ പാലിച്ചെന്ന് ധനമന്ത്രി
സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി
സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് നിയമസഭ അംഗങ്ങള്‍ക്ക് മുന്‍കൂട്ടി നല്‍കണമെന്ന ആവശ്യം ന്യായമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ , ഭാവിയില്‍ ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണമെന്നും സ്പീക്കര്‍
സംസ്ഥാനത്തിന്റെ ധനസ്ഥിതി ഏറെ മെച്ചപ്പെട്ടു, കേരളം ഒരു ടേക്ക് ഓഫിന് സജ്ജം, മനുഷ്യ വിഭവശേഷിയില്‍ നടത്തിയ നിക്ഷേപമാണ് ഇതിന് കാരണം.
ശമ്പള വിതരണകുടിശികയുടെ രണ്ട് ഗഡു ഈ വര്‍ഷം തന്നെ അനുവദിക്കും. പി.എഫില്‍ ലയിപ്പിക്കും. ഡി.എ കുടിശികയുടെ ലോക്ക് ഇന്‍ പിരീഡ് ഒഴിവാക്കും
പെന്‍ഷന്‍ കുടിശിക വിതരണം ചെയ്യാന്‍ 600 കോടി രൂപയും ക്ഷാമബത്ത കുടിശിക വിതരണത്തിന് 1,900 കോടി രൂപയും ചെലവാകും
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് 750 കോടിയുടെ പദ്ധതി.
സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കും.
ഉത്പാദന മേഖലയിലും തൊഴില്‍ അവസര സൃഷ്ടിയിലും പ്രതീക്ഷിച്ച വളര്‍ച്ച നേടാനായില്ല. വിദേശ കുടിയേറ്റ മേഖലയില്‍ വിശദമായ പഠനം നടത്തും.
പ്രവാസികളുടെ നാടുമായുളള ബന്ധം സ്ഥാപിക്കുന്നതിന് ലോകകേരള കേന്ദ്രത്തിന് പ്രത്യേക ഇന്‍സെന്റീവ്. 5 കോടി വകയിരുത്തി.
നഗരവല്‍ക്കരണ വേഗം കൂടും; കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരാസൂത്രണത്തിന് മെട്രോപൊളിറ്റന്‍ പ്ലാനിംഗ് കമ്മിറ്റി രൂപീകരിക്കും
തെക്കന്‍ കേരളത്തില്‍ കപ്പല്‍ നിര്‍മാണ ശാല തുടങ്ങാന്‍ കേന്ദ്രം തയാറായാല്‍ സര്‍വ പിന്തുണയും നല്‍കും.
തിരുവനന്തപുരം മെട്രോ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ആരംഭിക്കുമെന്ന് മന്ത്രി. കോഴിക്കോടും മെട്രോ പരിഗണനയില്‍
തനത് നികുതി വരുമാനം വര്‍ധിപ്പിക്കാനായത് ധനസ്ഥിതി മെച്ചപ്പെടുത്തി.
ധന ഞെരുക്കത്തിന് കാരണം കേന്ദ്രസര്‍ക്കാരെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി. കേന്ദ്രവിഹിതം ഗണ്യമായി വെട്ടിക്കുറച്ചു. ഇതിനേക്കാള്‍ ഇനി അവഗണിക്കാന്‍ കഴിയില്ലെന്നും മന്ത്രി.
കേരളത്തിന്റെ തനതു വരുമാനം 54,988 കോടി രൂപയില്‍ നിന്നും 1,03,240 കോടിയായെന്നും മന്ത്രി
മുന്‍കാല ബാധ്യതകള്‍ വലിയ തോതില്‍ കൊടുത്തു തീര്‍ക്കാനായി.
വാര്‍ഷിക ചെലവില്‍ 40 ശതമാനം വര്‍ധന; 1.64 ലക്ഷം കോടി
സാമൂഹ്യ സുരക്ഷാ പെന്‍ഷനില്‍ ഓഡിറ്റ് നടത്തി അനര്‍ഹരായവരെ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
ലൈഫ് മിഷനില്‍ 1 ലക്ഷം വീടുകള്‍ നിര്‍മ്മിക്കും. 1160 കോടി രൂപ വകയിരുത്തി
ആരോഗ്യ മേഖലക്ക് 10,431.73 കോടി, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് 700 കോടി
42 ലക്ഷം കുടുംബങ്ങളെ സഹായിക്കുന്ന കാരുണ്യ പദ്ധതിക്ക് പുതിയ വിഹിതം 700 കോടി, ഇതുവരെ ചെലവിട്ടത് 3,967.3 കോടി
സംസ്ഥാനത്തെ റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 3061 കോടി രൂപ വകയിരുത്തി
സംസ്ഥാനത്തെ ആരോഗ്യ ടൂറിസം ഹഹബ്ബാക്കി മാറ്റും. ഇതിനായി 50 കോടി രൂപ വകയിരുത്തി
ഭൂമി കണ്ടെത്തുന്നതിലെ ബുദ്ധിമുട്ട് കാരണം ഒരു നിക്ഷേപകനും കേരളത്തില്‍ നിന്നും പിന്മാറുന്നില്ലെന്ന് ഉറപ്പുവരുത്തും
വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വളര്‍ച്ചാ ത്രികോണത്തിന് പുതിയ പദ്ധതി.
കോവളം - നീലേശ്വരം വെസ്റ്റ് കോസ്റ്റ് കനാല്‍ വികസനം 2026ല്‍ പൂര്‍ത്തിയാക്കും.
തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് റോഡിന് ചുറ്റും ഔട്ടര്‍ റിംഗ് ഗ്രോത്ത് ഏരിയ കോറിഡോര്‍ പദ്ധതി.
വ്യവസായങ്ങള്‍ക്കുള്ള ഭൂമി കണ്ടെത്തുന്നതിന് ക്ലിക്ക് എന്ന പേരില്‍ പോര്‍ട്ടല്‍ ആരംഭിക്കുമെന്ന് ധനമന്ത്രി
തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റും മിച്ചമുള്ള ഭൂമി വികസന നിക്ഷേപത്തിന് പ്രയോജനപ്പെടുത്തും,
കൊല്ലത്ത് രണ്ട് ഐടി പാര്‍ക്കുകള്‍
കൊല്ലം കോര്‍പറേഷന്റെ ഭൂമിയില്‍ ഐടി പാര്‍ക്ക് - 2025-26 വര്‍ഷത്തില്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കും.
കൊട്ടാരക്കര രവിപുരത്ത് സ്റ്റേറ്റ് ഓഫി ദി ആര്‍ട്ട് ഐടി പാര്‍ക്ക്
കൊച്ചി മുസരിസ് ബിനാലെക്ക് 7 കോടി വകയിരുത്തി
മൈസ് ടൂറിസത്തിന് പ്രോത്സാഹനം. ഹോട്ടലുകള്‍ നിര്‍മിക്കാന്‍ 50 കോടി രൂപ വരെ വായ്പ നല്‍കും. ഈ വായ്പക്ക് പലിശയിളവ് നല്‍കാന്‍ 20 കോടി രൂപ അനുവദിച്ചു
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് വരാനിരിക്കേ, പഞ്ചായത്ത്, നഗരസഭകള്‍ക്കായി വിവിധ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് ബജറ്റ്
അടഞ്ഞ വീടുകള്‍ കെ-ഹോംസ് പദ്ധതിക്ക്, അഞ്ചു കോടി രൂപ വകയിരുത്തി ബജറ്റ്
ഉള്‍നാടന്‍ ജലഗതാഗതത്തിന് 500 കോടി വകയിരുത്തി, ചരക്കു നീക്കം കാര്യക്ഷമമാക്കും
ഉന്നത വിദ്യാഭ്യാസ മികവിനായി 25 കോടി
ഗ്രീന്‍ ഹൈഡ്രജന്‍ വാലി പദ്ധതിയുടെ ആദ്യ ഘട്ടത്തിന് 5 കോടി
ബയോഎഥനോള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിന് 10 കോടി വകയിരുത്തി.
ബജറ്റിന് ഡീപ്‌സീക്ക് ഇഫക്ട്, തിരുവനന്തപുരത്ത് ജി.പി.യു ക്ലസ്റ്റര്‍ സ്ഥാപിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ കേരളത്തിന് വലിയ അവസരം. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി
ഓഫീസുകളോട് ചേര്‍ന്ന് കോ വര്‍ക്കിംഗ് ഇടങ്ങള്‍ സ്ഥാപിക്കുന്നതിന് 10 കോടി രൂപ വരെ വായ്പ അനുവദിക്കും.
ഭവന നിര്‍മാണ മേഖലയ്ക്കായി സഹകരണ പദ്ധതി; റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍ നിര്‍മിക്കും -ഭവന വായ്പയ്ക്ക് പലിശ ഇളവിന് 20 കോടി
മുതിര്‍ന്ന പൗരന്മാരുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി - ഈ വര്‍ഷം 5 കോടി വകയിരുത്തി
വീതി കൂട്ടല്‍ പൂര്‍ത്തിയാക്കി 2025 അവസാനം ദേശീയ പാത തുറക്കും
കിഫ്ബി വരുമാന സ്ഥാപനമായി മുന്നോട്ടു കൊണ്ടുപൊകുന്നതിന് കൂടുതല്‍ പഠനങ്ങള്‍ നടത്തും.
റീബില്‍ഡ് കേരള 5,460 രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കി
സര്‍ക്കാര്‍ വാഹനങ്ങള്‍ വാങ്ങാന്‍ 100 കോടി വകയിരുത്തി.
സഞ്ചാരികള്‍ക്ക് ഹോം സ്‌റ്റേ സംവിധാനം ഒരുക്കുന്നതിന് കെ ഹോംസ് പദ്ധതി നടപ്പിലാക്കും. ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍ ഇതിനായി ഉപയോഗിക്കും. ഫോര്‍ട്ട് കൊച്ചി, കുമരകം, മൂന്നാര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പദ്ധതി നടപ്പിലാക്കും.
വിഴിഞ്ഞത്ത് മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്കായി 100 ഏക്കറില്‍ ഔദ്യോഗിക ബിസിനസ് കേന്ദ്രം
ഫിന്‍ടെക് മേഖലയിലെ വികസനത്തിന് 10 കോടി രൂപ
സൈബര്‍ അധിക്ഷേപങ്ങളും വ്യാജ വാര്‍ത്തകളും തടയാന്‍ 2 കോടി വകയിരുത്തി.
പി.എസ്.സി വഴി പതിനായിരം പുതിയ തസ്തികകള്‍ സൃഷ്ടിച്ചു
8293 പേര്‍ക്ക് സ്ഥിരം നിയമനം നല്‍കി.
വന്യജീവി ആക്രമണം തടയുന്നതിന് 50 കോടി അനുവദിച്ചു
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് മാര്‍ഗ ദീപം പദ്ധതിക്ക് 20 കോടി അനുവദിച്ചു
ശബരിമലയ്ക്ക് 1033.66 കോടി രൂപയുടെ മാസ്റ്റര്‍പ്ലാന്‍
കണ്ണൂരില്‍ ഹജ്ജ് ഹൗസ് വികസിപ്പിക്കാന്‍ 5 കോടി
എംടി വാസുദേവന്‍ നായരുടെ ഓര്‍മയ്ക്കായി തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ സ്മാരകം. ആദ്യഘട്ടത്തില്‍ അഞ്ച് കോടി
സീപ്ലെയിന്‍, ഹെലി ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ 20 കോടി
സൂക്ഷ്മ-ചെറുകിട സംരംഭങ്ങളെയും കുടുംബശ്രീയേയും സംയോജിപ്പിച്ച് കളിപ്പാട്ട നിര്‍മാണ പദ്ധതി- 5 കോടി വകയിരുത്തി.
സംസ്ഥാനത്ത് ഫിനാന്‍ഷ്യല്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കും
മൂന്ന് മുതല്‍ അഞ്ച് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്ന മെഗാ ജോബ് എക്സ്പോകള്‍ നടത്തും
നെല്ല് വികസന പദ്ധതിക്കായി വിവിധ പദ്ധതികള്‍ സംയോജിപ്പിച്ച് 150 കോടി
നാളികേരവികസത്തിനായി 73 കോടി
ഹോര്‍ട്ടികള്‍ച്ചര്‍ ഹബാക്കാന്‍ 30 കോടി രൂപ
കേര പദ്ധതിക്ക് 100 കോടി രൂപ
മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യക്ക് 17 കോടി അനുവദിച്ചു
തെരുവുനായ ശല്യം പരിഹരിക്കാന്‍ പ്രത്യേക ശ്രദ്ധ. പോര്‍ട്ടബിള്‍ എ.ബി.സി സെന്ററുകള്‍ സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കും. ഇതിനായി രണ്ട് കോടി രൂപ വകയിരുത്തി.
തീരദേശമേഖലയുടെ പ്രത്യേക പാക്കേജിനായി 75 കോടി
മത്സ്യബന്ധനമേഖലയുടെ സഹായം 295 കോടിയായി ഉയര്‍ത്തി.
മത്സ്യത്തൊഴിലാളി ഉന്‍ഷുറന്‍സ്- 10 കോടി
പുനര്‍ഗേഹം പദ്ധതി- 20 കോടി
ഉള്‍നാടന്‍ മത്സ്യബന്ധനം- 80.1 കോടി
തീരദേശമേഖലയുടെ പ്രത്യേക പാക്കേജിനായി 75 കോടി
തീരദേശ വികസനത്തിന് 75 കോടി
സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണം അഞ്ച് വര്‍ഷം കൊണ്ട് ഇല്ലാതാക്കാന്‍ പാമ്പുവിഷ ബാധ ജീവഹാനി രഹിത പദ്ധതി നടപ്പിലാക്കും
സാക്ഷരത മിഷന്‍ തുടര്‍ വിദ്യാഭ്യാസ പദ്ധതിക്ക് 20.2 കോടി
കുടുംബശ്രീ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 270 കോടി
കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനായി 227.4 കോടി രൂപ
എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓപറേഷന്‍ ബ്രേക്ക് ത്രൂ- 10 കോടി രൂപ വകയിരുത്തി
നെല്ല് വികസനത്തിന് 150 കോടി
ഇടമലയാര്‍ ജലസേചന പദ്ധതിക്ക് 30 കോടി
ബാണാസുരസാഗര്‍ പദ്ധതിക്കായി 20 കോടി
തോട്ടപ്പള്ളി സ്പില്‍വേ ശക്തിപ്പെടുത്താന്‍ 5 കോടി
അരൂര്‍ അടക്കമുള്ള വേമ്പനാട് മേഖലയില്‍ മണ്ണ് നീക്കാന്‍ അനുമതി നല്‍കും, 10 കോടി നീക്കിവയ്ക്കും
കുട്ടനാടിന്റെ അടിസ്ഥാന വികസത്തിന് 100 കോടി
ഊര്‍ജ്ജമേഖലയ്ക്കായി 1156.76 കോടി രൂപ
വ്യവസായ മേഖലയ്ക്കായി 1831.36 കോടി രൂപ
കെ.എസ്.ഡി.പിയ്ക്കായി 20 കോടി രൂപ
വാണിജ്യമേഖലയുടെ വികസനത്തിന് 7 കോടി
കരകൗശല മേഖലയ്ക്ക് 4 കോടി
കയര്‍മേഖലയുടെ വികസനത്തിനായി 107.64 കോടി രൂപ
വൈദ്യുതി ഉത്പാദനം കൂട്ടാന്‍ 100 കോടിയുടെ പദ്ധതി
എം.എസ്.എം.ഇ, സ്റ്റാര്‍ട്ടപ്പുകളെ ശാക്തീകരിക്കുന്ന പദ്ധതിക്കായി 9 കോടി
കിന്‍ഫ്രയ്ക്ക് 346.3 കോടി രൂപ
വിഴിഞ്ഞം കണ്‍വെന്‍ഷന്‍ കം എക്‌സിബിഷന്‍ സെന്ററിന് 20 കോടി
കേരളത്തെ ആഗോള നിക്ഷേപ കേന്ദ്രമായി വളര്‍ത്തുന്നതിനുള്ള പദ്ധതിക്ക് 22 കോടി
കെ.എസ്.ഇബിക്ക് 1088.8 കോടി രൂപ
ഐ.ടി സാങ്കേതിക വിദ്യ വികസന പദ്ധതികള്‍ക്കായി 516 കോടി
സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഫണ്ട് ഓഫ് ഫണ്ടിന് പത്ത് കോടി രൂപ അധികമായി അനുവദിച്ചു
ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി- 25.81 കോടി
ഓപണ്‍ സോഴ്സ് സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 7 കോടി
സ്‌പേസ് പാര്‍ക്കിന് 52.50 കോടി
നോണ്‍ മേജര്‍ തുറമുഖങ്ങളുടെ വികസനത്തിന് 65 കോടി രൂപ
സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 90.56 കോടി രൂപ. ഇതില്‍ 20 കോടി കൊച്ചി ടെക്‌നോളജി ഇന്നവേഷന്‍ സോണിന്. യുവജന വ്യവസായ വികസനത്തിന് 70.5 കോടി രൂപ
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് 200 കോടി രൂപ, സീപ്ലെയിന്‍ ടൂറിസത്തിന് 20 കോടി.
കെ.എസ്.ആര്‍.ടിസിക്ക് അടിസ്ഥാന സൗകര്യ വികസനത്തിന്- 178.96 കോടി
പുതിയ ബസുകള്‍ വാങ്ങാന്‍ 107 കോടി രൂപ
ടൂറിസത്തിന് 385.02 കോടി രൂപ, കെ.ടി.ഡി.സിക്ക് 13 കോടി
ഡല്‍ഹി, മുംബൈ മാതൃകയില്‍ ഹൈദരാബാദില്‍ കേരള ഹൗസ് സ്ഥാപിക്കാന്‍ അഞ്ച് കോടി രൂപ വകയിരുത്തി
കൊല്ലത്ത് മറീന നിര്‍മിക്കാന്‍ 5 കോടി
കോഴിക്കോട് ബയോളജിക്കല്‍ പാര്‍ക്ക്- 5 കോടി
കൊല്ലം ശാസ്താംകോട്ട പദ്ധതിക്കായി- 5 കോടി
വിനോദസഞ്ചാരികളിലെ ട്രെക്കിംഗ് പ്രോത്സാഹിപ്പിക്കാന്‍ വനയാത്ര പദ്ധതിക്ക് അഞ്ച് കോടി
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 50 കോടി
സൗജന്യ യൂണിഫോം - 180.34 കോടി
ഉച്ചഭക്ഷണ പദ്ധതിക്ക്- 402.14
തുഞ്ചത്ത് എഴുത്തച്ഛന്‍ സര്‍വകലാശയ്ക്ക് 11 കോടി
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് സ്വന്തം ഭൂമി-ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും, 30 കോടി വകയിരുത്തി
തിരുവനന്തപുരം പൊന്മുടിയില്‍ റോപ് വേ സ്ഥാപിക്കും. സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപ
കൊച്ചി സാങ്കേതിക സര്‍വകലാശാലയ്ക്ക് 31 കോടി
ഐ.എച്ച്.ആര്‍.ഡിക്ക് 32.5 കോടി
മാവേലിക്കര, തകഴി ബുദ്ധകേന്ദ്രങ്ങളുടെ സംരക്ഷണത്തിന് 5 കോടി
തിരുവനന്തപുരം നഗരത്തില്‍ നടപ്പിലാക്കിയ നഗര സൗന്ദര്യ പദ്ധതിയായ ആര്‍ട്ടീരിയ സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ഇതിനായി രണ്ട് കോടി രൂപ വകയിരുത്തി.
മറ്റു സഹായം കിട്ടാത്ത ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രിയുടെ ഫെലോഷിപായി പ്രതിമാസം 10,000 രൂപ
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് ഗ്ലോബല്‍ ഡയറി വില്ലേജിന് 133 കോടി രൂപ
കായികമേഖലയ്ക്ക് 145.39 കോടി രൂപ
കായികമേഖലയ്ക്ക് 145.39 കോടി രൂപ
കായിക വികസനത്തിനായി ഫണ്ട് രൂപികരിക്കും, 8.4 കോടി വകയിരുത്തി
സിന്തറ്റിക് ട്രാക്ക്- 8 കോടി
ഗ്രാമീണ കളിക്കളങ്ങള്‍ നിര്‍മിക്കുന്നതിന് 18 കോടി
സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിന് 5 കോടി രൂപ
പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് 12 കോടി രൂപ
108 ആംബുലന്‍സുകളുടെ നടത്തിപ്പിന് 80 കോടി രൂപ
150 ഡയലാസിസ് യൂണിറ്റുകള്‍ക്കായി 13.98 കോടി രൂപ
ഇ-ഹെല്‍ത്ത് പ്രോജക്ട് 27.60 കോടി രൂപ
ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക്-532.84 കോടി രൂപ
ജല്‍ജീവന്‍ പദ്ധിക്ക് 560 കോടി രൂപ
ലക്ഷം വീടുകള്‍ പുതുക്കുന്നതിന് 10 കോടി
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 180 കോടി രൂപ
അമൃത പദ്ധതിയുടെ സംസ്ഥാന വിഹതിമായി 300 കോടി
നോര്‍ക്കയുടെ പ്രവര്‍ത്തനത്തിന് 150.81 കോടി രൂപ
നോര്‍ക്ക വെല്‍ഫെയര്‍ബോര്‍ഡ് അംഗങ്ങള്‍ക്കുള്ള സഹായത്തിന് 23 കോടി
സംസ്ഥാന മാധ്യമ അവാർഡുകളുടെ സമ്മാനത്തുക ഇരട്ടിയാക്കും
കേരള പ്രസ് അക്കാദമിക്ക് 7 കോടി രൂപ
പിആർഡിക്ക് പരസ്യ കുടിശ്ശിക തീർക്കാൻ 30 കോടി രൂപ
അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിക്ക് 55 കോടി
പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി 278 കോടി
ട്രാന്‍സ് ജന്‍ഡറുകള്‍ക്കായുളള മഴവില്ല് പദ്ധതിക്ക് 5.5 കോടി
ക്ഷേമ പെന്‍ഷന്‍ മൂന്ന് കുടിശികക്ക് 3,000 കോടി വേണം. സമയബന്ധിതമായി കൊടുത്തുതീര്‍ക്കും. 60 ലക്ഷം പേര്‍ക്ക് 1,600 രൂപ വെച്ച് പെന്‍ഷന്‍ നല്‍കാന്‍ 11,000 കോടി ചെലവാക്കിയെന്ന് മന്ത്രി.
അംഗന്‍വാടികളില്‍ മുട്ടയും പാലും വിതരണിത്തിന് 80 കോടി രൂപ
ജി.എസ്.ടി വകുപ്പിന് 23.90 കോടി രൂപ.
റവന്യു വകുപ്പിന്റെ ഓഫീസുകള്‍ സ്മാര്‍ട്ട് ഓഫീസുകള്‍ ആക്കുന്നതിന് 54 കോടി
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന നിര്‍മാണ പദ്ധതിക്കായി 50 കോടി, രണ്ട് ശതമാനം പലിശ ഇളവ്
നവകേരളം കര്‍മ പദ്ധതി 2.0 ക്ക് 9.2 കോടി
കെ-ഡിസ്‌കിനുള്ള വിഹിതം 50 കോടിയായി വര്‍ധിപ്പിച്ചു
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നാപ്കിന്‍ ഇന്‍സിനേറ്ററുകള്‍ സ്ഥാപിക്കാന്‍ രണ്ടുകോടി
ഭക്ഷ്യവകുപ്പിന് വിപണി ഇടപെടലിനായി 2,063.99 കോടി
സപ്ലൈകോ ഔട്ട്‌ലറ്റുകളുടെ നവീകരണത്തിന് 15 കോടി
ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിന് 56 കോടി
കോടതി ഫീസ് പരിഷ്‌കരിക്കും; 150 കോടി അധിക വരുമാനം
കോണ്‍ട്രാക്ട് കാരിയേജ് വാഹന നികുതി ഏകീകരണത്തിലൂടെ അധിക വരുമാനം 15 കോടി
സ്‌റ്റേജ് കാരിയര്‍ ബസുകളുടെ ത്രൈമാസ നികുതിയില്‍ 10 ശതമാനം ഇളവ്.
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചു
15 ലക്ഷം രൂപക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 8 ശതമാനം
20 ലക്ഷം രൂപക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 10 ശതമാനം
ബാറ്ററി ആസ് എ സര്‍വീസ് ഇനത്തിലുള്ള വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 10 ശതമാനം
ഇതിലൂടെ 30 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്ന് മന്ത്രി
ഭൂനികുതി സ്ലാബുകള്‍ 50 ശതമാനം വര്‍ധിപ്പിക്കും, 100 കോടിയുടെ അധിക വരുമാനം
ബജറ്റ് പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പോക്കറ്റിലേക്ക് ഉടന്‍ എത്തുന്നത് 2,500 കോടി
ഇലക്ട്രിക് വാഹനങ്ങള്‍
കോടതി ഫീസ്
യാത്രാചെലവ്
ഭൂനികുതി
ട്രംപിനെതിരെയും ബജറ്റ് പരാമര്‍ശം; ലോകത്ത് പലേടത്തും ജനാധിപത്യത്തിന്റെ തകര്‍ച്ചയെന്നും ധനമന്ത്രി
സര്‍ക്കാര്‍ ഭൂമിയുടെ പാട്ടനിരക്ക് പരിഷ്‌കരിക്കും, പാട്ടനിരക്ക് കുടിശിക തീര്‍പ്പാക്കാന്‍ ഒറ്റത്തവണ പദ്ധതി
100 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടുള്ള ബജറ്റ് പ്രഖ്യാപനം, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കര്‍ക്കും ആശ്വാസം, ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല
കോവിഡ് കാലവുമായി താരതമ്യപ്പെടുത്തി വളര്‍ച്ചയുണ്ടെന്ന് സ്ഥാപിക്കാനാണ് ധനമന്ത്രി ശ്രമിച്ചത്. കേരളത്തെ 10-20 വര്‍ഷത്തെ പിന്നോട്ടു നയിക്കുകയാണ് ഈ സര്‍ക്കാര്‍.വി.ഡി സതീശന്‍ (പ്രതിപക്ഷനേതാവ്)
പ്ലാന്‍ ബി യുടെ അര്‍ത്ഥം ഇപ്പോഴാണ് മനസിലായത്. സ്‌കോളര്‍ഷിപ്പുകള്‍ പോലും കുറച്ചിരിക്കുകയാണ്. സര്‍ക്കാര്‍ നിര്‍വഹണത്തിനാവശ്യമായ പണമില്ലാതെയാണ് ബജറ്റ് പ്രഖ്യാപനങ്ങള്‍. ഇത് യഥാര്‍ത്ഥമായ ബജറ്റല്ല. ബജറ്റ് ഓര്‍ഡര്‍ പോലും പാലിക്കാതെയാണ് അവതരിപ്പിച്ചിരിക്കുന്നത്.വി.ഡി സതീശന്‍
കേരളത്തിന്റെ സമസ്ത മേഖലകളെയും വികസനോന്മുഖമായി സ്പര്‍ശിക്കുന്നതും സമതുലിതമായ ഉണര്‍വ് എല്ലാ മേഖലകളിലും ഉറപ്പാക്കുന്നതുമായ ബജറ്റാണിത്. സമഗ്ര വികസനത്തിനായുള്ള കേരളത്തിന്റെ സാമ്പത്തിക രേഖയാണിത്. അവകാശപ്പെട്ടതു നിഷേധിക്കുന്നതിലൂടെ കേരളത്തെ സാമ്പത്തികമായി ഞെരുക്കിക്കളയാമെന്നു കരുതുന്ന രാഷ്ട്രീയ നിലപാടുകളെ ബദല്‍ വിഭവസമാഹണത്തിന്റെ വഴികള്‍ കണ്ടെത്തി കേരളം അതിജീവിക്കും എന്നതിന്റെ പ്രത്യാശാനിര്‍ഭരമായ തെളിവുരേഖ കൂടിയാണ് ഈ ബജറ്റ്.പിണറായി വിജയന്‍ (മുഖ്യമന്ത്രി)
Read DhanamOnline in English
Subscribe to Dhanam Magazine