News & Views

കേരള സൈബര്‍ സുരക്ഷാ ഉച്ചകോടി ഒക്ടോബര്‍ 11ന്; ലക്ഷ്യം എംഎസ്എംഇ, സ്റ്റാര്‍ട്ടപ്പുകളുടെ സൈബര്‍ സുരക്ഷ ഉറപ്പാക്കല്‍

സൈബര്‍ ഭീഷണികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ സംരംഭങ്ങളുടെ ഡിജിറ്റല്‍ പ്രതിരോധം ശക്തമാക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം

Dhanam News Desk

കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും (എംഎസ്എംഇ) സ്റ്റാര്‍ട്ടപ്പുകള്‍ക്കും സൈബര്‍ ലോകത്ത് സുരക്ഷിതത്വം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് കേരള സൈബര്‍ സുരക്ഷാ ഉച്ചകോടി (KCSS) ഒക്ടോബര്‍ 11ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വച്ച് നടക്കും. സംസ്ഥാന സര്‍ക്കാരിന്റെയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും സഹകരണത്തോടെ മള്‍ട്ടി-ക്ലൗഡ്, സൈബര്‍ സുരക്ഷാ രംഗത്തെ ആഗോള സ്ഥാപനമായ എഫ്9 ഇന്‍ഫോടെക് ആണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

സൈബര്‍ ഭീഷണികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ സംരംഭങ്ങളുടെ ഡിജിറ്റല്‍ പ്രതിരോധം ശക്തമാക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. വ്യവസായ മന്ത്രി പി. രാജീവ് ഉച്ചകോടി ഉദ്ഘാടനം ചെയ്യും. സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ. അനൂപ് അംബിക മുഖ്യ പ്രഭാഷണം നടത്തും. സി.ഐ.ഐ., ടൈ-കേരള, കെ.എം.എ, കൊച്ചി ചേംബര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ വ്യവസായ സംഘടനകള്‍ ഉച്ചകോടിയുടെ ഭാഗമാകും.

സൈബര്‍ ആക്രമണങ്ങളെ നേരിടുന്നതിനുള്ള പ്രായോഗിക തന്ത്രങ്ങള്‍ പങ്കുവെക്കുന്ന ഈ പരിശീലനം ഉച്ചകോടിയിലെ സുപ്രധാന ആകര്‍ഷണമാണ്.

'എംഎസ്എംഇകളുടെ വളര്‍ച്ചയ്ക്ക് സൈബര്‍ സുരക്ഷ എങ്ങനെ സഹായിക്കും' എന്ന വിഷയത്തിലും 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ യുഗത്തിലെ സാങ്കേതിക നേതൃത്വം' എന്ന വിഷയത്തിലും പാനല്‍ ചര്‍ച്ചകള്‍ നടക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT