നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്നിടത്തും ഭരണകക്ഷികള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും ബംഗളിലും മുഖ്യമന്ത്രിമാര്‍ പിന്നിലാണ്. അസമില്‍ ഹിമന്ത ബിശ്വശര്‍മയുടെ മികവില്‍ അസമില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
കേരളത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ വന്‍ കുതിപ്പുമായി യുഡിഎഫ്. നിരവധി മന്ത്രിമാര്‍ അടക്കം എല്‍ഡിഎഫിന്റെ പ്രമുഖരെല്ലാം പിന്നിലാണ്. പോസ്റ്റല്‍ വോട്ടുകളില്‍ ഒപ്പത്തിനൊപ്പമെന്ന് തോന്നിച്ച ശേഷമായിരുന്നു യുഡിഎഫിന്റെ കുതിപ്പ്.
കേരളത്തില്‍ എല്‍ഡിഎഫിന്റെ പ്രതീക്ഷകളെ തച്ചുതകര്‍ക്കുന്ന പ്രകടനമാണ് യുഡിഎഫ് നടത്തുന്നത്. 100ലേറെ സീറ്റുകളിലാണ് യുഡിഎഫ് മുന്നിലുള്ളത്. മുഖ്യമന്ത്രി ഉള്‍പ്പെടെ പിണറായി മന്ത്രിസഭയിലെ പ്രമുഖരെല്ലാം പിന്നിലാണ്. നേമത്ത് രാജീവ് ചന്ദ്രശേഖറിനെ ഒഴിച്ചുനിര്‍ത്തിയാല്‍ ബിജെപിക്കും കാര്യമായ നേട്ടം ഉണ്ടാക്കാനായിട്ടില്ല ഇതുവരെ.
ഏവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് തമിഴ്‌നാട്ടില്‍ നടന്‍ വിജയ് നയിക്കുന്ന ടിവികെ നടത്തുന്നത്. ആകെയുള്ള 234 സീറ്റുകളില്‍ ടിവികെ 97 മണ്ഡലങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നു. ഭരണകക്ഷിയായ ഡിഎംകെ വെറും 62 സീറ്റുമായി മൂന്നാമതാണ്. എഐഡിഎംകെ 74 സീറ്റുകളില്‍ മുന്നിലുണ്ട്.
എസ്.ഐ.ആര്‍ വിവാദം അടക്കം ഉണ്ടായ ബംഗാളില്‍ ബിജെപി വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഭവാനിപൂറില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെ പിന്നിലാണ്. ബംഗ്ലാദേശ് അതിര്‍ത്തിയോട് അടുത്തുള്ള മണ്ഡലങ്ങളിലെല്ലാം ബിജെപിയാണ് മുന്നില്‍. 293 മണ്ഡലങ്ങളില്‍ ബിജെപി നിലവില്‍ 160 സീറ്റുകളില്‍ മുന്നിലാണ്. തൃണമൂല്‍ കോണ്‍ഗ്രസ് 105 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു. അതേസമയം, കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.
നിലവില്‍ യുഡിഎഫ് 95 സീറ്റിലും എല്‍ഡിഎഫ് 41 സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു. എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റിലാണ് നേരിയ മുന്‍തൂക്കം.
ബംഗാളിലും അസമിലും ബിജെപിയും തമിഴ്‌നാട്ടില്‍ സിനിമതാരം വിജയ് നയിക്കുന്ന ടിവികെയുമാണ് മുന്നില്‍. കടുത്ത പോരാട്ടമാണ് ബംഗാളില്‍ നടക്കുന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കം കനത്ത മത്സരമാണ് നേരിടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine