News & Views

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് ₹1,960 കുറഞ്ഞു, ഭാരം കുറഞ്ഞ ആഭരണങ്ങളിലേക്ക് ഉപഭോക്താക്കള്‍

കേരളത്തിലെ സ്വര്‍ണവ്യാപാരികളുടെ രണ്ട് സംഘടനകള്‍ക്കും വ്യത്യസ്ത വിലയുള്ള ദിവസം കൂടിയാണ് ഇന്ന്

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 245 രൂപയുടെ കുറവാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് ഗ്രാമിന് 245 രൂപ കുറച്ച് 13,140 രൂപയായി. പവന്‍ 1,960 രൂപ കുറഞ്ഞ് 1,05,120 രൂപയിലെത്തി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില പവന് 86,000 രൂപയാണ്. ഗ്രാമിന് 10,750 രൂപയും. 14 കാരറ്റിന്റെ വില 8,410 രൂപയും പവന് 67,280 രൂപയുമാണ്. വെള്ളിവില ഗ്രാമിന് 210 രൂപയിലേക്ക് താഴ്ന്നു.

22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് ഗ്രാമിന് 245 രൂപ കുറച്ച് 13,140 രൂപയ്ക്കാണ് അബ്ദുള്‍ നാസര്‍ പക്ഷത്തിന്റെ ഷോപ്പുകളില്‍ വില്‍ക്കുന്നത്. പവന്‍ 1,960 രൂപ കുറഞ്ഞ് 1,05,120 രൂപയിലെത്തി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില പവന് 86,000 രൂപയാണ്. ഗ്രാമിന് 10,750 രൂപയും. 14 കാരറ്റിന്റെ വില 8,410 രൂപയും പവന് 67,280 രൂപയുമാണ്. വെള്ളിവില ഗ്രാമിന് 210 രൂപയിലേക്ക് താഴ്ന്നു.

ഭാരം കുറഞ്ഞ ആഭരണങ്ങളിലേക്ക് ഉപഭോക്താക്കള്‍

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം നിലനില്‍ക്കുന്നതിനാല്‍ ആഭരണങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ മടിക്കുന്നുണ്ട്. കുറഞ്ഞ ഭാരമുള്ള മാലകള്‍, കമ്മലുകള്‍, മോതിരങ്ങള്‍, നിത്യോപയോഗത്തിന് അനുയോജ്യമായ ആഭരണങ്ങള്‍ എന്നിവയ്ക്കാണ് ഇപ്പോള്‍ കൂടുതല്‍ പ്രിയം.

വിലക്കയറ്റം കണക്കിലെടുത്ത് കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങള്‍ക്കും ആവശ്യകത വര്‍ധിക്കുകയാണ്. സാധാരണ ഉപയോഗിക്കുന്ന 22 കാരറ്റിന് പുറമേ ഒമ്പത് കാരറ്റ് ആഭരണങ്ങള്‍ക്കും ഡിമാന്‍ഡ് വര്‍ധിച്ചു.

ജ്വല്ലറികളിലെ തിരക്ക് വര്‍ധിക്കുന്നുണ്ടെങ്കിലും സ്വര്‍ണാഭരണ വിപണി പൂര്‍ണമായി തിരിച്ചുവന്നുവെന്ന് വിലയിരുത്താനാവില്ലെന്നാണ് റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ നിരീക്ഷണം.

2026-27 സാമ്പത്തിക വര്‍ഷത്തില്‍ ആഭരണ വില്‍പനയുടെ അളവ് അഞ്ച് മുതല്‍ ആറ് ശതമാനം വരെ കുറയുമെന്നാണ് ക്രിസിലിന്റെ വിലയിരുത്തല്‍. ഉയര്‍ന്ന വില കാരണം ഉപഭോക്താക്കള്‍ വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവ് കുറയ്ക്കുന്നതാണ് പ്രധാന കാരണം.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,14,003 രൂപയ്ക്ക് മുകളിലാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT