സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു. അമേരിക്കന്‍ ഡോളര്‍ വിനിമയ നിരക്ക് ശക്തമായതും യു.എസ് ഫെഡ് ചെയര്‍മാന്റെ പ്രസംഗത്തെക്കുറിച്ചുള്ള പ്രതീക്ഷയുമാണ് കാരണം. ഗ്രാമിന് 15 രൂപ കുറഞ്ഞ സ്വര്‍ണം 9,215 രൂപയിലെത്തി. പവന് 120 രൂപ കുറഞ്ഞ് 73,720 രൂപയിലുമെത്തി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 7,565 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 5,890 രൂപയും 9 കാരറ്റിന് ഗ്രാമിന് 3,795 രൂപയുമാണ് ഇന്നത്തെ വില. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 122 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് ചെലവേറിയതാക്കി. ഇതോടെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള ഡിമാന്‍ഡ് കുറഞ്ഞതായാണ് വിലയിരുത്തല്‍. യു.എസ് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ ജാക്ക്‌സണ്‍ ഹോള്‍ സിമ്പോസിയത്തില്‍ നടത്തുന്ന പ്രസംഗത്തിലാണ് ഇനി നിക്ഷേപകരുടെ ശ്രദ്ധ മുഴുവന്‍. അടുത്ത മേയില്‍ സ്ഥാനം ഒഴിയാനിരിക്കെ അദ്ദേഹം നടത്തുന്ന പ്രഭാഷണം ശ്രദ്ധേയമാകും. യു.എസ് ബോണ്ടുകളുടെ പലിശ നിരക്ക് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹം പരാമര്‍ശിക്കുമെന്നാണ് കരുതുന്നത്. പലിശ നിരക്ക് കുറക്കുമെന്ന സൂചനയുണ്ടെങ്കില്‍ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ സാധ്യതയുണ്ട്. യു.എസ് തൊഴില്‍, പണപ്പെരുപ്പ കണക്കുകളും നിര്‍ണായകമാകും.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,720 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ അതിലുമേറെ നല്‍കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 79,781 രൂപയെങ്കിലുമാകും. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് വിലയിലും മാറ്റമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine