News & Views

സ്വര്‍ണത്തില്‍ ഒക്ടോബര്‍ ഷോക്ക്! നാലു ദിവസത്തിനിടെ പവന് ₹2,920 കുറഞ്ഞു; ഇന്ന് മാത്രം ഇടിവ് ₹600

വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവരെ സംബന്ധിച്ച് വിലയിടിവ് ആശ്വാസത്തിന്റേതാണ്

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. പവന് 600 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഒരു പവന്റെ വില 1,08,120 രൂപയാണ് ഇന്നത്തെ വില. 75 രൂപ താഴ്ന്ന് 13,515യാണ് ഇന്നത്തെ ഒരു ഗ്രാമിന്റെ വില.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റിന്റെ വില ഗ്രാമിന് 105 രൂപ താഴ്ന്ന് 11,060 രൂപയായി. പവന് 88,480 രൂപയും. 14 കാരറ്റിന്റേതിന് ഇന്നത്തെ ഗ്രാം വില 8,650 രൂപയാണ്. വെള്ളിവില ഗ്രാമിന് 230 രൂപയായി കുറഞ്ഞു.

4 ദിവസത്തിനിടെ 2,920 രൂപയുടെ കുറവ്

ഒക്ടോബര്‍ 11ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,11,040 രൂപയായിരുന്നു. മാസത്തെ ഉയര്‍ന്ന വിലയായിരുന്നു ഇത്. എന്നാല്‍, അടുത്ത നാലു ദിവസം കൊണ്ട് പവനില്‍ കുറഞ്ഞത് 2,920 രൂപയാണ്.

വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവരെ സംബന്ധിച്ച് വിലയിടിവ് ആശ്വാസത്തിന്റേതാണ്. സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ പണം മുടക്കേണ്ടി വരുന്നത് കുടുംബങ്ങളുടെ സാമ്പത്തികഭാരം വര്‍ധിപ്പിക്കുകയാണ്. വിവാഹ സീസണ്‍ വരാനിരിക്കെ വിലയിലെ താഴ്ച്ച ആശ്വാസമാകും.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,16,678 രൂപയ്ക്ക് മുകളിലാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT