അന്താരാഷ്ട്ര സ്വര്‍ണവില കൂടിയും കുറഞ്ഞും മുന്നേറുന്നതിനിടെ ഇറാനും യുഎസും തമ്മിലുള്ള നിര്‍ണായക ചര്‍ച്ചകള്‍ പാക്കിസ്ഥാന്‍ തലസ്ഥാനത്ത് ഇന്ന് ആരംഭിക്കും. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സ്വര്‍ണത്തില്‍ വലിയ റോള്‍ വഹിക്കുമെന്നതിനാല്‍ ഈ ചര്‍ച്ച നിര്‍ണായകമാണ്. ചര്‍ച്ച പരാജയപ്പെട്ടാല്‍ സ്വര്‍ണവില കുതിക്കാന്‍ സാധ്യതയുണ്ട്.
ഇന്ന് സ്വര്‍ണവിലയില്‍ ഗ്രാമിന് 45 രൂപയുടെ വര്‍ധനയുണ്ട്. ഒരു ഗ്രാമിന്റെ വില 14,010 രൂപയാണ്. പവന്‍ വില കൂടിയത് 360 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,12,080 രൂപയാണ്.
ഇന്നലെ രാവിലെ സ്വര്‍ണവില ഉയര്‍ന്നപ്പോള്‍ വൈകുന്നേരം താഴ്ന്നിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതേ ട്രെന്റാണ് തുടരുന്നത്. വെള്ളിവില ഗ്രാമിന് 260 രൂപയില്‍ തന്നെയാണ്.
പാക്കിസ്ഥാനില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലേക്ക് എത്തിയാല്‍ രാജ്യാന്തര തലത്തില്‍ സ്വര്‍ണ ഡിമാന്‍ഡ് കുറയും. ഇത് വില താഴ്ത്താന്‍ ഇടയാക്കും. മറിച്ചാണെങ്കില്‍ വിലകള്‍ ഉയരും. വിവാഹ സീസണ്‍ സമയമായതിനാല്‍ കേരളത്തിലെ ഉപയോക്താക്കള്‍ക്ക് വില കുറയുന്നതിലാണ് താല്പര്യം.
വിപണി വിലക്കൊപ്പം (22 കാരറ്റ്) ചുരുങ്ങിയത് 5% നിരക്കില്‍ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേല്‍ ഈടാക്കുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേല്‍ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയും ചേര്‍ത്ത് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 1,15,050 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനില്‍ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം ഉണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine