ഇന്നലെ രണ്ടു തവണ റെക്കോഡ് തിരുത്തുകയും മൂന്നു പ്രാവശ്യം വില വര്‍ധിക്കുകയും ചെയ്ത സ്വർണത്തിൽ ഇന്ന് ഇടിവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് ഇന്നത്തെ വില 12,275 രൂപയും പവന് 98,200 രൂപയുമാണ് നിലവിലെ വില.
ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരുദിവസം മൂന്നു തവണ സ്വര്‍ണവില കൂടുന്നത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇന്ന് സ്വര്‍ണവില കൂടുമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 20 രൂപയുടെ കുറവുണ്ടായി. ഇന്നത്തെ വില ഗ്രാമിന് 10,095 രൂപയും പവന് 80,760 രൂപയുമാണ്.
200 കടന്ന വെള്ളിവില ഇന്ന് കുറയുകയാണ് ചെയ്തത്. ഇന്നത്തെ വില 195 രൂപയാണ്.
യുഎസ് ഫെഡ് പലിശനിരക്ക് കുറച്ചത് സ്വര്‍ണത്തിലേക്ക് നിക്ഷേപകരുടെ ശ്രദ്ധ മാറുമെന്ന വിലയിരുത്തലുകള്‍ക്ക് അനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂടിയതാണ് വിലയിലും കഴിഞ്ഞ ദിവസം പ്രതിഫലിച്ചത്.
ഡിസംബര്‍ ഒന്നിന് സംസ്ഥാനത്തെ സ്വര്‍ണവില പവന് 95,680 രൂപയായിരുന്നു. ഡിസംബര്‍ ഒന്‍പതിന് മാസത്തെ കുറഞ്ഞ നിരക്കിലേക്ക് വിലയെത്തി, 94,920 രൂപ.
ഇന്നത്തെ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1,04,000 രൂപയെങ്കിലും വേണ്ടിവരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, ജി.എസ്.ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ ചേര്‍ത്ത തുകയാണിത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വിലയിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്നും മറക്കരുത്.
Read DhanamOnline in English
Subscribe to Dhanam Magazine