News & Views

കയറ്റിറക്കങ്ങള്‍ക്ക് താല്ക്കാലിക ഇടവേള, സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല

ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് സ്വര്‍ണത്തെ വീണ്ടും നിക്ഷേപകരുടെ പ്രിയപ്പെട്ടതാക്കുന്നത്.

Dhanam News Desk

നീണ്ട കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ സ്വര്‍ണവിലയില്‍ ഇന്ന് നിശ്ചലാവസ്ഥ. ഒരു ഗ്രാം സ്വര്‍ണത്തിന്റെ 12,300 രൂപയാണ്. പവന്‍ വില 98,400 രൂപയും. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 10,115 രൂപയാണ്. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7,875 രൂപയാണ്.

വെള്ളിക്ക് ഇന്ന് ഗ്രാമില്‍ മൂന്നു രൂപയുടെ വര്‍ധനയുണ്ട്, 211 രൂപ. സമീപകാലത്ത് വ്യവസായിക ഉപയോഗം വലിയതോതില്‍ വര്‍ധിച്ചതാണ് വെള്ളിവിലയെ മുന്നോട്ടു നയിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ കയറിയും ഇറങ്ങിയുമാണ് ഈ മാസം സ്വര്‍ണവില മുന്നോട്ടു പോകുന്നത്. ഈ ട്രെന്റ് തുടരുമെന്നാണ് വിപണി നല്കുന്ന സൂചന. ലാഭമെടുപ്പ് വര്‍ധിച്ചതാണ് കഴിഞ്ഞദിവസം റെക്കോഡ് ഉയരത്തിലെത്തിയശേഷം വില താഴേക്ക് വരാന്‍ കാരണം. വീണ്ടും നിക്ഷേപക താല്പര്യം വര്‍ധിച്ചതോടെ വീണ്ടും വില ഉയര്‍ന്നു. അടുത്ത വര്‍ഷം ആദ്യം പവന് ഒരുലക്ഷം എന്ന നിലയിലേക്ക് എത്താന്‍ സാധ്യതയുണ്ട്.

ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് സ്വര്‍ണത്തെ വീണ്ടും നിക്ഷേപകരുടെ പ്രിയപ്പെട്ടതാക്കുന്നത്. പണപ്പെരുപ്പത്തിനെതിരെയുള്ള സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ കാണുന്നതിനാല്‍, ഡോളര്‍ ദുര്‍ബലമാകുമ്പോള്‍ സ്വര്‍ണവില കുതിച്ചുയരുന്നു. ആഗോള ഓഹരി വിപണികള്‍ കൂടുതല്‍ നേട്ടത്തിലെത്തിയാല്‍ സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ അങ്ങോട്ടേക്ക് തിരിയാന്‍ സാധ്യതയുണ്ട്.

ഒരു പവന്‍ വാങ്ങാന്‍

ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,01,405 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT