സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഗ്രാമിന് 10 രൂപയാണ് ഇന്ന് താഴ്ന്നത്. ഇന്നത്തെ പവന്‍വില 1,04,720 രൂപയാണ്. ജൂലൈ 9 മുതല്‍ കയറ്റത്തിന്റെ പ്രവണത കാണിച്ചശേഷം ഇന്നലെ മുതല്‍ സ്വര്‍ണവില താഴുകയാണ്. ഇന്നലെ പവനില്‍ 1,000 രൂപയിലേറെ ഇടിഞ്ഞിരുന്നു.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 10 രൂപ താഴ്ന്ന് 10,760 രൂപയിലെത്തി. പവന്‍ വില 86,080 രൂപയാണ്. 14 കാരറ്റിന്റെ വില ഗ്രാമിന് 5 രൂപ താഴ്ന്ന് 8,380 രൂപയായി. പവന്‍ വില 67,040 രൂപയും. വെള്ളിവില ഗ്രാമിന് 235 രൂപയില്‍ തന്നെ തുടരുന്നു.
പലിശ കൂടും എന്ന ഭീതി വീണ്ടും കടുത്തതോടെയാണ് വില ഇടിഞ്ഞത്. ഇന്നു പുലര്‍ച്ചെ 4006 ഡോളര്‍ വരെ കയറിയിട്ടു താഴ്ന്നിരുന്നു. പിന്നീട് 4,016 ഡോളര്‍ വരെയെത്തി വില ഉയരുന്നതിന്റെ സൂചനകളും നല്കി. യുദ്ധം കൂടുതല്‍ രൂക്ഷമായാല്‍ സ്വര്‍ണവില കൂടുമെന്നാണ് വിലയിരുത്തല്‍. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്കുള്ള നിക്ഷേപ താല്പര്യം വര്‍ധിക്കുമെന്നതാണ് കാരണം.
ഇത്തവണ വേനല്‍ക്കാലത്ത് കല്യാണങ്ങള്‍ പലതും മാറ്റിവച്ചിരുന്നു. യുദ്ധം മൂലം പലര്‍ക്കും എത്തിപ്പെടാന്‍ സാധിക്കാതിരുന്നതാണ് കേരളത്തിലെ വലിയൊരു വിവാഹ സീസണ്‍ ദുര്‍ബലമാകാന്‍ കാരണം. ഓഗസ്റ്റ് അവസാനം, സെപ്റ്റംബര്‍ മാസങ്ങളിലേക്കായി നിരവധി വിവാഹങ്ങളാണ് മാറ്റിവയ്ക്കപ്പെട്ടത്. വലിയൊരു കല്യാണ സീസണ്‍ അടുത്തു നില്‍ക്കേ സ്വര്‍ണവില താഴുന്നത് ഉപയോക്താക്കള്‍ക്ക് ആശ്വാസമാണ്.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,13,015 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്നതിനാല്‍, ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine