പശ്ചിമേഷ്യന്‍ യുദ്ധത്തിലെ അനിശ്ചിതത്വത്തിനൊപ്പം സ്വര്‍ണവിലയിലും ചാഞ്ചാട്ടം തുടരുന്നു. ഇറാനില്‍ യുഎസും ഇസ്രയേലും ആക്രമണം തുടങ്ങിയ സമയത്ത് കുതിച്ചുയര്‍ന്ന വില ഇപ്പോള്‍ താഴേക്കാണ്. ശനിയാഴ്ച പവന് 1,800 രൂപയിലേറെ ഉയര്‍ന്ന സ്വര്‍ണവില ഇന്ന് 600 രൂപയിലേറെ താഴ്ന്നു.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 75 രൂപ കുറഞ്ഞ് 13,500 രൂപയിലാണ്. പവന്‍വില 1,08,000 രൂപയും. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ നിരക്ക് 11,095 രൂപയാണ്. ഗ്രാമില്‍ 60 രൂപയുടെ ഇടിവ്. 14 കാരറ്റിന്റെ പവന്‍ വില 69,120 രൂപയുമാണ്. വെള്ളിവില മാറ്റമില്ലാതെ 245 രൂപയില്‍ തുടരുന്നു.
ഓഹരി വിപണികള്‍ ഇടിയുന്നത് കൂടുതല്‍ നിക്ഷേപം സ്വര്‍ണത്തിലേക്ക് കൊണ്ടുവന്നേക്കാമെന്ന് വിദഗ്ധര്‍ സൂചന നല്കുന്നുവെങ്കിലും മുന്നറിയിപ്പുമുണ്ട്. ആന്താരാഷ്ട്ര സ്വര്‍ണവിപണിയില്‍ ലാഭമെടുപ്പ് മൂഡിലാണ് നിക്ഷേപകര്‍. ഇതാണ് ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയിലും വില ഉയരാത്തത്.
മാര്‍ച്ച് ഒന്നിന് 1,26,920 രൂപയില്‍ എത്തിയ ശേഷമാണ് സ്വര്‍ണം താഴേക്ക് പോകാന്‍ തുടങ്ങിയത്. ഇറാനില്‍ യുദ്ധം മൂര്‍ച്ഛിച്ചു നിന്ന സമയമായിരുന്നു ഇത്. പിന്നീട് വില താഴേക്ക് പോയി.
മാര്‍ച്ച് 01: 1,26,920
മാര്‍ച്ച് 02: 1,24,520 (രാവിലെ)
മാര്‍ച്ച് 02: 1,25,040 (വൈകുന്നേരം)
മാര്‍ച്ച് 03: 1,24,680 (രാവിലെ)
മാര്‍ച്ച് 03: 1,22,920 (വൈകുന്നേരം)
മാര്‍ച്ച് 04: 1,20,640
മാര്‍ച്ച് 05: 1,19,920 (രാവിലെ)
മാര്‍ച്ച് 05: 1,19,440 (വൈകുന്നേരം)
മാര്‍ച്ച് 06: 1,18,880 (രാവിലെ)
മാര്‍ച്ച് 06: 1,18,160 (വൈകുന്നേരം)
മാര്‍ച്ച് 07: 1,20,000
മാര്‍ച്ച് 08: 1,20,000
മാര്‍ച്ച് 09: 1,18,560
മാര്‍ച്ച് 10: 1,19,080
മാര്‍ച്ച് 11: 1,19,760 (രാവിലെ)
മാര്‍ച്ച് 11: 1,19,320 (വൈകുന്നേരം)
മാര്‍ച്ച് 12: 1,18,960
മാര്‍ച്ച് 13: 1,19,760 (രാവിലെ)
മാര്‍ച്ച് 13: 1,19,320 (വൈകുന്നേരം)
മാര്‍ച്ച് 14: 117080
മാര്‍ച്ച് 15: 117080
മാര്‍ച്ച് 16: 116720 (രാവിലെ)
മാര്‍ച്ച് 16: 1,15,440 (വൈകുന്നേരം)
മാര്‍ച്ച് 17: 116320 (രാവിലെ)
മാര്‍ച്ച് 17: 115920 (വൈകുന്നേരം)
മാര്‍ച്ച് 18: 115680 (രാവിലെ)
മാര്‍ച്ച് 18: 115440 (വൈകുന്നേരം)
മാര്‍ച്ച് 19: 1,13,400 (രാവിലെ)
മാര്‍ച്ച് 19: 1,11,400 (വൈകുന്നേരം)
മാര്‍ച്ച് 20: 1,10,680 (രാവിലെ)
മാര്‍ച്ച് 20: 1,09,240 (വൈകുന്നേരം)
മാര്‍ച്ച് 21: 1,07,040
മാര്‍ച്ച് 22: 1,07,040
മാര്‍ച്ച് 23: 1,02,680 (രാവിലെ)
മാര്‍ച്ച് 23: 99,480 (ഉച്ചയ്ക്ക്)
മാര്‍ച്ച് 23: 1,05, 080 (വൈകുന്നേരം)
മാര്‍ച്ച് 23: 1,02,920 (രാത്രി)
മാര്‍ച്ച് 24: 1,02,920 (രാവിലെ)
മാര്‍ച്ച് 24: 1,04,800 (വൈകുന്നേരം)
മാര്‍ച്ച് 25: 1,07,560 (രാവിലെ)
മാര്‍ച്ച് 25: 1,08,200 (വൈകുന്നേരം)
മാര്‍ച്ച് 26: 1,07,720(രാവിലെ)
മാര്‍ച്ച് 26: 1,06,000 (വൈകുന്നേരം)
മാര്‍ച്ച് 27: 1,06,120(രാവിലെ)
മാര്‍ച്ച് 27: 1,06,760 (വൈകുന്നേരം)
മാര്‍ച്ച് 28: 1,08,600
മാര്‍ച്ച് 29: 1,08,600
മാര്‍ച്ച് 30: 1,08,000
Read DhanamOnline in English
Subscribe to Dhanam Magazine