സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമായി ഗ്രാമിന് 205 രൂപയുടെ കുറവ്. പവനില്‍ 1,640 രൂപയുടെ കുറവും 12 മണിക്കൂറിനിടെ രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 14,305 രൂപയാണ്. പവന് 1,14,440 രൂപയും.
ഇന്നലെ വൈകുന്നേരം ഗ്രാം വില 135 രൂപ കുറഞ്ഞ് 14,375 രൂപയിലെത്തിയിരുന്നു. പവനില്‍ 1,080 രൂപ കുറഞ്ഞ് 1,15,000 രൂപയായി. ഇതില്‍ നിന്നാണ് ഇന്ന് രാവിലെ ഗ്രാമിന് 70 രൂപ വീതം കുറഞ്ഞത്.
ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാം വില 11,810 രൂപയാണ്. പവന്‍ വില 94,480 രൂപയും. 14 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാം വില 9,200 രൂപയായി. പവന് 73,600 രൂപയും.
പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങുകയാണെന്ന വാര്‍ത്തകളാണ് ഇന്നലെയും ഇന്നുമായി സ്വര്‍ണത്തെ സ്വാധീനിച്ചത്. ആഗോള സംഘര്‍ഷ സാഹചര്യങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്നനിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരുടെ ഒഴുക്ക് ഉണ്ടാകും. അപ്പോള്‍ വിലയും ഡിമാന്‍ഡും കൂടും. സമാധാന സാഹചര്യം ഉടലെടുക്കുമ്പോള്‍ ഡിമാന്‍ഡും വിലയും കുറയും. അതാണ് ഇപ്പോള്‍ സംഭവിച്ചത്.
സ്വര്‍ണവില കൂടിയതോടെ വായ്പയ്ക്കായി സ്വര്‍ണത്തെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൈവശമുള്ള സ്വര്‍ണത്തേക്കാള്‍ എന്‍.ബി.എഫ്.സികളുടെ കൈവശം ഉണ്ടെന്നാണ് കണക്ക്.
Read DhanamOnline in English
Subscribe to Dhanam Magazine