Image courtesy: Canva
News & Views

ഗുരുവായൂർ ദേവസ്വം ഇ- ഓഫീസ് പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി കേരള ഗ്രാമീണ ബാങ്ക്

ദേവസ്വത്തിലെ ഭരണപരമായ കാര്യക്ഷമതയും സാങ്കേതിക വികസനവും ലക്ഷ്യമിട്ടാണ് സംഭാവന

Dhanam News Desk

ഗുരുവായൂർ ദേവസ്വം ഇ- ഓഫീസ് പ്രവർത്തനങ്ങൾക്ക് പിന്തുണയും സഹകരണവുമായി കേരള ഗ്രാമീണ ബാങ്ക് രംഗത്തെത്തി. ദേവസ്വത്തിന് 50 കമ്പ്യൂട്ടറുകൾ കേരള ഗ്രാമീണ ബാങ്ക് നൽകി. കേരള ഗ്രാമീണ ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയിൽപ്പെടുത്തിയാണ് സഹായം.

ദേവസ്വത്തിലെ ഭരണപരമായ കാര്യക്ഷമതയും സാങ്കേതിക വികസനവും ലക്ഷ്യമിട്ടാണ് ഈ സംഭാവന. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ കേരള ഗ്രാമീണ ബാങ്ക് ചെയർപേഴ്സൺ വിമല വിജയഭാസ്കർ കമ്പ്യൂട്ടറുകൾ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയന് കൈമാറി.

ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥൻ, മനോജ് ബി നായർ, കെ.എസ്. ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, കേരള ഗ്രാമീണ ബാങ്ക് റീജിയണൽ മാനേജർ വിജയ് ആർ., മാർക്കറ്റിംഗ് ചീഫ് മാനേജർ രാജീവ് ആർ., ചീഫ് മാനേജർമാരായ സിന്ധു, അഖില, ഗുരുവായൂർ ബ്രാഞ്ച് മാനേജർ അനു സി. സുകുമാരൻ, മാർക്കറ്റിംഗ് സീനിയർ മാനേജർ രാജേഷ് കെ.ആർ, ക്ഷേത്രം അസി. മാനേജർമാരായ ലെ ജുമോൾ, സുഭാഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Kerala Grameena Bank donates 50 computers to support Guruvayur Devaswom’s e-office operations.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT