Image:dhanam file 
News & Views

ട്രോളിംഗ് വിലക്ക് തീരുന്നു; ഫിഷിംഗ് ബോട്ടുകള്‍ ഉഷാറോടെ വീണ്ടുമിറങ്ങും

Dhanam News Desk

ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കുന്നതോടെ സംസ്ഥാനത്ത് മല്‍സ്യ മേഖലയിലെ തീക്ഷ്ണ പ്രതിസന്ധിക്ക് അയവു വരുമെന്ന പ്രതീക്ഷയുണരുന്നു. അതേസമയം, കാലവര്‍ഷം പിണങ്ങി മാറുന്നതു മൂലം മല്‍സ്യ ലഭ്യത കുറയുമെന്ന ആശങ്കയുമുണ്ട് തൊഴിലാളികള്‍ക്ക്. 

വാര്‍ഷിക അറ്റകുറ്റപ്പണിക്കു ശേഷം ഏകദേശം 3800 ബോട്ടുകളാണ് ഐസ് നിറയ്ക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കി ഇന്ന് അര്‍ധരാത്രി മുതല്‍ മത്സ്യബന്ധനത്തിനു വീണ്ടും പോകാന്‍ തയ്യാറെടുക്കുന്നത്.

ബോട്ടുകളിലും ചെറുവള്ളങ്ങളിലും മത്സ്യബന്ധനത്തിന് പോകുന്ന  തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്തുള്ള വിവരശേഖരണവും ബയോമെട്രിക് കാര്‍ഡ് വിതരണവും ഇനിയും പൂര്‍ത്തിയായിട്ടില്ലെങ്കിലും അധികൃതര്‍ എല്ലാവര്‍ക്കും ലൈഫ് ജാക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ലൈസന്‍സ് ഇല്ലാതെ കടലില്‍ പോകുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT