കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന ഒറ്റ നഗരം. 2030ഓടെ കേരളത്തെ വടക്കുനിന്ന് തെക്കുവരെ ഒറ്റ നഗരമായി വികസിപ്പിക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി 13 അംഗ നഗരനയ സമിതിക്ക് മന്ത്രിസഭ രൂപംനല്‍കി. നഗരവത്കരണവുമായി ബന്ധപ്പെട്ട് കേരള വികസനത്തിനായി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതനുസരിച്ചാണ് തീരുമാനം.യ
കിലയുടെ നഗരഭരണ പഠന കേന്ദ്രമായിരിക്കും ഒരു വര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയുള്ള ഈ കമ്മിഷന്റെ സെക്രട്ടേറിയറ്റായി പ്രവര്‍ത്തിക്കുക. ഇതിനായി ഒരു നഗരനയ സെല്‍ രൂപീകരിക്കും. യു.കെയിലെ ബെല്‍ഫാസ്റ്റ് ക്വീന്‍സ് യൂണിവേഴ്സിറ്റിയില്‍ സീനിയര്‍ അസോസിയേറ്റ് പ്രൊഫ. ഡോ.എം. സതീഷ് കുമാര്‍ ആയിരിക്കും കമ്മിഷന്‍ അധ്യക്ഷന്‍. സഹ അധ്യക്ഷരായി കൊച്ചി മേയര്‍ അഡ്വ.എം.അനില്‍ കുമാര്‍, അഹമ്മദാബാദ് സെപ്റ്റ് മുന്‍ അധ്യാപകനും നഗരാസൂത്രണ വിദഗ്ധനുമായ ഡോ.ഇ.നാരായണന്‍ എന്നിവരെയാണ് തീരുമാനിച്ചത്.
തദ്ദേശ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മെമ്പര്‍ സെക്രട്ടറിയാവും. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തന പരിചയമുള്ള ഡോ.ജാനകി നായര്‍, കൃഷ്ണദാസ് (ഗുരുവായൂര്‍), ഡോ. കെ.എസ് ജെയിന്‍സ്, വി.സുരേഷ്, ഹിതേഷ് വൈദ്യ, ഡോ.അശോക് കുമാര്‍, ഡോ.വൈ.വി.എന്‍ കൃഷ്ണമൂര്‍ത്തി, പ്രൊ.കെ.ടി രവീന്ദ്രന്‍, തെക്കിന്ദര്‍ സിങ് പന്‍വാര്‍ എന്നീ വിദഗ്ധ അംഗങ്ങള്‍ ചേര്‍ന്നതാണ് കമ്മിഷന്‍. കമ്മിഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിലൂടെ ആദ്യമായി സ്വന്തം നഗരനയം രൂപീകരിക്കുന്ന സംസ്ഥാനമായി കേരളം മാറും.
Read DhanamOnline in English
Subscribe to Dhanam Magazine