image credit : KGA Company 
News & Views

ലുലുവിന്റെ ഇരട്ടി വലിപ്പത്തില്‍ കോട്ടയം കീഴടക്കാന്‍ വരുന്നു, കെ.ജി.എ മാള്‍! മത്‌സരത്തില്‍ ആരു ജയിക്കും?

നാല് ഏക്കറില്‍ 5 ലക്ഷം ചതുരശ്ര അടിയിലാണ് കൂറ്റന്‍ ഷോപ്പിംഗ് മാള്‍ ഒരുങ്ങുന്നത്

Dhanam News Desk

മണിപ്പുഴയില്‍ ആരംഭിച്ച ലുലു ഷോപ്പിംഗ് മാളിന് പിന്നാലെ കോട്ടയത്തേക്ക് മറ്റൊരു ഷോപ്പിംഗ് മാള്‍ കൂടി. കെ.ജി.എ ഗ്രൂപ്പിന്റെ കെ.ജി.എ ഷോപ്പിംഗ് മാള്‍ കോട്ടയം ചങ്ങനാശേരിയിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. അടുത്ത വര്‍ഷത്തോടെ മാള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് കരുതുന്നത്. നാല് ഏക്കറില്‍ 5 ലക്ഷം ചതുരശ്ര അടിയിലാണ് കൂറ്റന്‍ ഷോപ്പിംഗ് മാള്‍ ഒരുങ്ങുന്നത്. കൊച്ചിയിലെ ക്രൗണ്‍ പ്ലാസ അടക്കം നിരവധി ബിസിനസ് സ്ഥാപനങ്ങള്‍ വിജയകരമായി നടത്തുന്നത് കെ.ജി.എ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ്. 1977ല്‍ മലയാളിയായ കെ.ജി എബ്രഹാമാണ് കമ്പനി സ്ഥാപിച്ചത്.

ലോകോത്തര ബ്രാന്‍ഡുകളെത്തും

ഹൈപ്പര്‍ മാര്‍ക്കറ്റും സ്ട്രീറ്റ് ബുട്ടീക്കുകളും ഉള്‍പ്പെടെയുള്ള ഷോപ്പിംഗ് ഏരിയയാണ് മാളിലെ ശ്രദ്ധാകേന്ദ്രം. ലോകോത്തര ബ്രാന്‍ഡുകളും ഭക്ഷണശാലകളും ഇവിടെയുണ്ടാകും. 800 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോര്‍ട്ടാണ് നിര്‍മിക്കുന്നത്. ഇതിന് പുറമെ 54 മുറികളുള്ള ഹോട്ടല്‍, 1,200 പേരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയും ഒരുങ്ങും. കൂടാതെ ലോകോത്തര നിലാവരത്തില്‍ അഞ്ച് സ്‌ക്രീനുകളുള്ള മള്‍ട്ടിപ്ലക്‌സ് തിയറ്ററും ഇവിടെയുണ്ടാകും. ചങ്ങനാശേരി എസ്.ബി കോളേജിന് സമീപം 216 കോടി രൂപ ചെലവഴിച്ചാണ് മാള്‍ നിര്‍മിക്കുന്നത്.

വമ്പന്‍ തിരക്ക്

അതേസമയം, എം.സി റോഡിന് സമീപം കോട്ടയം മണിപ്പുഴയില്‍ ആരംഭിച്ച ലുലു മാളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രണ്ട് നിലകളിലായി 2.5 ലക്ഷം ചതുരശ്ര അടിയിലാണ് മാള്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ ദിവസവും ആയിരങ്ങളാണ് ഇവിടേക്ക് എത്തുന്നത്. ആയിരത്തിലധികം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനവും 500 പേര്‍ക്ക് ഇരിക്കാവുന്ന ഫുഡ് കോര്‍ട്ടും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT