image credit : canva 
News & Views

വീടുവയ്ക്കാന്‍ മലയാളിക്ക് ഇഷ്ടം ഈ നഗരം, ജീവിത നിലവാര സൂചികയിലും ഒന്നാമത്

തിരുവനന്തപുരത്തിന് ആകര്‍ഷണീയത നഷ്ടപ്പെടുന്നോ? സര്‍വേയില്‍ തെരഞ്ഞെടുത്തത് 15 ശതമാനം പേര്‍ മാത്രം

Dhanam News Desk

നഗരത്തില്‍ വീടു വാങ്ങാന്‍ തീരുമാനിച്ചാല്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന സ്ഥലമേത്? കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ധനം ഓണ്‍ലൈന്‍ നടത്തിയ സര്‍വേയിലെ ചോദ്യമാണിത്. സര്‍വേയില്‍ പങ്കെടുത്ത 31 ശതമാനം പേരും തെരഞ്ഞെടുത്ത നഗരം കൊച്ചിയാണ്. 26 ശതമാനം പേര്‍ കോഴിക്കോട് വീടു വാങ്ങാന്‍ ആഗ്രഹിക്കുമ്പോള്‍ 15 ശതമാനം പേര്‍ക്ക് തലസ്ഥാന നഗരമായ തിരുവനന്തപുരമാണ് ഇഷ്ട ചോയ്‌സ്. സര്‍വേയില്‍ പങ്കെടുത്ത 28 ശതമാനം പേര്‍ കേരളത്തിലെ മറ്റ് നഗരങ്ങളില്‍ വീടുവാങ്ങാന്‍ ആഗ്രഹിക്കുന്നവരാണെന്നും അഭിപ്രായപ്പെട്ടു.

മികച്ച നഗരങ്ങളില്‍ ഒന്നാമത് കൊച്ചി

ജീവിത നിലവാരസൂചികയില്‍ കേരളത്തിലെ ജില്ലകളില്‍ ഒന്നാം സ്ഥാനം കൊച്ചിക്കാണെന്ന് അടുത്തിടെ ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു. രണ്ടാം സ്ഥാനത്ത് തൃശൂരാണ്. കോഴിക്കോടിനും കോട്ടയത്തിനും പുറകില്‍ അഞ്ചാം സ്ഥാനമാണ് തലസ്ഥാനമായ തിരുവനന്തപുരത്തിനുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT