image credit : facebook.com/ KochiMetroRail 
News & Views

കൊച്ചി മെട്രോയില്‍ ഇനി ചാക്കുകെട്ടും കയറും, വരുമാനം കൂട്ടാന്‍ പദ്ധതി, ചെറുകിട ബിസിനസുകാര്‍ക്ക് സഹായം, യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാവില്ലെന്ന് വാഗ്ദാനം

മലിനീകരണമുണ്ടാക്കുന്ന റോഡ് ചരക്ക് ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇതുവഴി സാധിക്കും

Dhanam News Desk

യാത്രാ സർവീസുകൾക്ക് പുറമേ ലഘു ചരക്ക് ഗതാഗതം ആരംഭിക്കാന്‍ പദ്ധതിയുമായി കൊച്ചി മെട്രോ. മെട്രോ സൗകര്യങ്ങൾ ഉപയോഗിച്ചുള്ള ചരക്ക് ഗതാഗതത്തെ കേന്ദ്ര സർക്കാർ അടുത്തിടെ അനുകൂലിച്ചതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ചെറുകിട ബിസിനസുകാർക്കും കച്ചവടക്കാർക്കും നഗരത്തിലുടനീളം അവരുടെ സാധനങ്ങൾ തടസ്സമില്ലാതെ കൊണ്ടുപോകാൻ ഈ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.

യാത്രക്കാര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാകില്ല

വരുമാനത്തിൽ കൂടുതൽ വർധനവും കെ.എം.ആര്‍.എല്‍ ലക്ഷ്യമിടുന്നുണ്ട്. നഗരത്തിലെ ലോജിസ്റ്റിക്സ് സംവിധാനം നിലവില്‍ പ്രധാനമായും ആശ്രയിക്കുന്നത് റോഡ് ഗതാഗതത്തെയാണ്. മലിനീകരണമുണ്ടാക്കുന്ന റോഡ് ചരക്ക് ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.

യാത്രക്കാര്‍ക്ക് യാതൊരു അസൗകര്യങ്ങളും ഉണ്ടാക്കാതെ പദ്ധതി നടപ്പാക്കാനാണ് കെ.എം.ആർ.എല്‍ ഉദ്ദേശിക്കുന്നത്. തിരക്കില്ലാത്ത സമയങ്ങളിലായിരിക്കും ചരക്ക് ഗതാഗതം നടത്തുക. പ്രത്യേകിച്ച് അതിരാവിലെയും രാത്രിയിലും മാത്രം ചരക്ക് സർവീസുകൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. പഠനം നടത്തി നിരക്ക് നിശ്ചയിക്കുന്നതാണ്. ഉടൻ തന്നെ നിയമ ചട്ടക്കൂടും മാർഗ്ഗനിർദ്ദേശങ്ങളും തയ്യാറാക്കാനുളള നീക്കത്തിലാണ് അധികൃതര്‍. അനുവദനീയമായ ചരക്ക് വസ്തുക്കൾ, അളവുകൾ, ഭാരം, സ്വീകാര്യമായ കൈമാറ്റ സമയം തുടങ്ങിയ ഘടകങ്ങൾ പഠനത്തിൽ ഉള്‍പ്പെടുത്തും.

കേന്ദ്ര ഊർജ്ജ മന്ത്രി മനോഹർ ലാൽ ഡൽഹി മെട്രോ മെട്രോ ട്രെയിനുകളിൽ പ്രത്യേക കാർഗോ കമ്പാർട്ടുമെന്റുകൾ ചേർക്കണമെന്ന നിർദേശം ഉന്നയിച്ചത് ഈ മാസം ആദ്യമാണ്. നഗരങ്ങളിലെ ബിസിനസ് കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് സഹായകമാണ് ഇതെന്നും മനോഹർ ലാൽ പറഞ്ഞിരുന്നു. നഗരങ്ങൾക്കുള്ളിലെ ചരക്ക് നീക്കത്തിന്റെ സാധ്യതകൾ പരിശോധിക്കാൻ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വിവിധ മെട്രോ ഏജൻസികളോട് ആവശ്യപ്പെട്ടിരുന്നു.

Kochi Metro planning launch light cargo transport services aiding small businesses and urban logistics.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT