Fuel surcharge image credit : CMAanva and kseb
News & Views

വൈദ്യുതി ചാര്‍ജ് ഈ മാസം എത്ര കുറയും? കണക്കുകള്‍ ഇങ്ങനെ

ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഒരു യൂണിറ്റിന് 2 പൈസയുടെ കുറവ് മാത്രമാണ് ഉണ്ടാവുക

Dhanam News Desk

വേനല്‍ ചൂടിനൊപ്പം സാധാരണയായി ഉയരുന്നതാണ് കറണ്ട് ചാര്‍ജും. വീടുകളില്‍ ഫാനുകളുടെയും എസികളുടെയും ഉപയോഗം കൂടുന്നത് തന്നെ പ്രധാന കാരണം. എന്നാല്‍ ഈ മാസം വൈദ്യുതി നിരക്കില്‍ കുറവ് പ്രതീക്ഷിക്കാം. ഉപയോക്താക്കള്‍ക്ക് ആശ്വാസകരമാകുന്ന വിവരം പങ്കുവെച്ചിരിക്കുന്നത് സംസ്ഥാന വൈദ്യുതി മന്ത്രി തന്നെയാണ്. എന്നാല്‍ സര്‍ചാര്‍ജിലെ കുറവ് കറണ്ട് ബില്ല് കാര്യമായി കുറക്കുമോ?

എന്താണ് കാരണം?

വൈദ്യുതി ഉപയോഗ നിരക്കിനൊപ്പം സര്‍ക്കാര്‍ ഈടാക്കുന്ന ഇന്ധന സര്‍ചാര്‍ജില്‍ കുറവ് വരുന്നതാണ് കറണ്ട് ബില്‍ കുറക്കാന്‍ കാരമാകുന്നതെന്ന് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി. കഴിഞ്ഞ മാസം മുതല്‍ ഇന്ധന സര്‍ചാര്‍ജില്‍ കുറവ് വന്നിട്ടുണ്ട്. ജനുവരിയില്‍ ഒരു യൂണിറ്റിന് 19 പൈസയായിരുന്നു. ഫെബ്രുവരിയില്‍ ഇത് 10 പൈസയായി കുറഞ്ഞിരുന്നു. മാര്‍ച്ചില്‍ വീണ്ടും കുറവ് വരികയാണ്.

ബില്ലില്‍ എത്ര രൂപ കുറയും

പ്രതിമാസം ബില്ല് ലഭിക്കുന്ന ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് 6 പൈസയും രണ്ട് മാസത്തിലൊരിക്കല്‍ ബില്ല് ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 8 പൈസയുമായിരിക്കും പുതിയ നിരക്ക്. ദ്വൈമാസ ബില്ല് ലഭിക്കുന്ന ഗാര്‍ഹിക കണക്ഷനുകളില്‍ 1,000 രൂപയുടെ ബില്ലില്‍ ഏതാണ്ട് 2 രൂപയുടെ കുറവാണ് ഉണ്ടാവുക. രണ്ട് മാസത്തില്‍ 450 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഒരു വീട്ടില്‍ നിലവില്‍ വരുന്ന കറണ്ട് ചാര്‍ജ് 3,000 രൂപയാണ്. ഇതില്‍ 45 രൂപയാണ് ഇന്ധന സര്‍ചാര്‍ജ്. പുതിയ നിരക്ക് പ്രകാരം ഇത് 36 രൂപയായി കുറയും. 3,000 രൂപയുടെ ബില്ലില്‍ കുറയുന്നത് 9 രൂപ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT