ഗ്രാമീണ റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസ് ഉറപ്പാക്കാന്‍ കെ.എസ്.ആര്‍.ടി.സി 305 മിനി ബസുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി. യാത്രാ ബുദ്ധിമുട്ട് നേരിടുന്ന ഗ്രാമീണ പ്രദേശങ്ങളിലായിരിക്കും ഇവ സര്‍വീസ് നടത്തുക.
ടാറ്റ, അശോക് ലൈലാന്‍ഡ്, ഐഷര്‍ എന്നീ കമ്പനികളുടെ മിനി ബസുകളാണ് വാങ്ങുന്നത്. ടാറ്റയില്‍ നിന്ന് 33 സീറ്റുകളുള്ള ബസുകള്‍ക്കും അശോക് ലൈലാന്‍ഡില്‍ നിന്ന് 36 സീറ്റുകളുള്ള ബസുകള്‍ക്കും ഐഷറില്‍നിന്ന് 28 സീറ്റുകളുള്ള ബസുകള്‍ക്കുമാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.
മിനി ബസുകള്‍ക്ക് ചെലവ് കുറവ്
ഗ്രാമങ്ങളില്‍ വലിയ ബസുകള്‍ക്ക് ഓടാന്‍ കഴിയാത്ത പ്രദേശങ്ങളിലായിരിക്കും ഇവ സര്‍വീസ് നടത്തുക. ഉയര്‍ന്ന ക്ലാസില്‍ സര്‍വീസ് നടത്തിയ ശേഷം തരം മാറ്റിയ ബസുകളാണ് നിലവില്‍ ഓര്‍ഡിനറി ബസുകളായി സര്‍വീസ് നടത്തുന്നത്. പക്ഷെ ഇവയ്ക്ക് ഡീസല്‍ ചെലവ് ഉയര്‍ന്നതാണെന്ന പരിമിതിയുണ്ട്.
ഗ്രാമപ്രദേശങ്ങളിലെ സര്‍വീസുകള്‍ ഇല്ലാത്തതും കുറവുളളതുമായ റൂട്ടുകള്‍ കണ്ടെത്താനുളള ശ്രമങ്ങള്‍ ഡിപ്പോകള്‍ ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള റൂട്ടുകളിലും പുതിയ റൂട്ടുകളിലും ബസുകള്‍ സര്‍വീസ് നടത്തുന്നതാണ്. രണ്ട് വാതിലുകള്‍ ഉളള മിനി ബസ് ആയിരിക്കും എത്തുന്നത്.
കൂടുതല്‍ മൈലേജ് കിട്ടുമെന്നതും ഡീസല്‍ ചെലവ് കുറവാണെന്നതും മിനി ബസുകളുടെ പ്രത്യേകതയായി കോര്‍പ്പറേഷന്‍ അധികൃതര്‍ കാണുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine