Representational image, Image courtesy: KSRTC fb 
News & Views

അടിമുടി 'കളറായി' കെഎസ്ആര്‍ടിസി! നിരത്തിലേക്ക് എത്തുന്നത് 150 പുതിയ ബസുകള്‍; സീറ്റുകള്‍ മുതല്‍ ലൈറ്റിംഗില്‍ വരെ വ്യത്യസ്ഥത

ആഗസ്റ്റ് 22 മുതൽ 24 വരെ കനകക്കുന്നിൽ നടക്കുന്ന ട്രാൻസ്‌പോർട്ട് എക്‌സ്‌പോയില്‍ ബസുകൾ പ്രദർശിപ്പിക്കും

Dhanam News Desk

ഓണത്തിന് മുന്നോടിയായി പുതിയ 150 ഓളം ബസുകള്‍ കെ.എസ്.ആര്‍.ടി.സി നിരത്തിലിറക്കുന്നു. ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോര്‍പ്പറേഷന്‍ ഇത്രയും വിപുലമായി പുതിയ ബസുകൾ പുറത്തിറക്കുന്നത്. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ലിങ്ക്, പ്രീമിയം സീറ്റർ, സ്ലീപ്പർ, സീറ്റർ-കം-സ്ലീപ്പർ വിഭാഗങ്ങളിലായി പുതിയ നിറങ്ങളിലായിരിക്കും ബസുകള്‍ നിരത്തിലിറക്കുന്നത്.

ആകര്‍ഷകമായ വ്യത്യസ്ത നിറങ്ങളായിരിക്കും ബസുകള്‍ക്കുണ്ടാകുക. കഥകളി പശ്ചാത്തലങ്ങളും ത്രിവര്‍ണ നിറവുമായിരിക്കും സ്ലീപ്പർ ബസുകള്‍ക്കുണ്ടാകുക. ഫാസ്റ്റ് പാസഞ്ചർ, ലിങ്ക് സർവീസുകൾ ക്ലാസിക് ചുവപ്പ്-വെള്ള, ഇളം പച്ച, നീല നിറങ്ങളില്‍ പുതുക്കിയ ഷേഡുകളിൽ നിലനിർത്തും. പ്രീമിയം ബസുകളിൽ വീതിയേറിയ ലെതർ സീറ്റുകൾ, മരം കൊണ്ടുളള പാനലിംഗ്, റീഡിംഗ് ലൈറ്റുകൾ, മൊബൈൽ ഹോൾഡറുകൾ, എസി വെന്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, ടിവികൾ എന്നിവയുണ്ടായിരിക്കും. എല്ലാ ബസുകളിലും സിസിടിവി ക്യാമറകൾ സജ്ജീകരിക്കും.

ഓഗസ്റ്റ് 21 ന് ആനയറയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബസുകള്‍ ഫ്ലാഗ് ഓഫ് ചെയ്യും. യാത്രാ കാർഡുകൾ ഉൾപ്പെടെയുള്ള കെ.എസ്.ആർ.ടി.സിയുടെ ഡിജിറ്റൽ സംരംഭങ്ങളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ആഗസ്റ്റ് 22 മുതൽ 24 വരെ കനകക്കുന്നിൽ നടക്കുന്ന ട്രാൻസ്‌പോർട്ട് എക്‌സ്‌പോയിൽ ഈ ബസുകൾ പ്രദർശിപ്പിക്കുന്നുണ്ട്. 340 പുതിയ ബസുകൾക്കും കെഎസ്‌ആർടിസി ഓർഡർ നൽകിയിട്ടുണ്ട്.

KSRTC to launch 150 new buses with modern amenities and vibrant designs ahead of Onam.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT